കൊളംബോ:ശ്രീലങ്കയിലെ വ്യവസ്ഥിതിക്ക് മാറ്റം വരണമെന്ന് കര്‍ദിനാള്‍ മാല്‍ക്കം രഞ്ചിത്ത്. ലോകമനസ്സാക്ഷിയെ നടുക്കിക്കളഞ്ഞ 2019ലെ ഈസ്റ്റര്‍ ചാവേറാക്രമണവുമായി ബന്ധമില്ലാത്തസത്യസന്ധരായ ശ്രീലങ്കന്‍ ഭരണാധികാരികള്‍ അന്വേഷണത്തെ ഭയക്കേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു. സ്വാര്‍ത്ഥവുംപാപപങ്കിലവുമായ 75 വര്‍ഷത്തെഭരണകാലത്തിന്റെ ബാക്കിപാത്രമാണ് കഴിഞ്ഞകാലത്തെ അനിഷ്ടകരമായസംഭവികാസങ്ങളെന്ന് അദ്ദേഹം ആരോപിച്ചു.
അതുകൊണ്ട് തന്നെ വ്യവസ്ഥി മാറേണ്ടത് അത്യാവശ്യമാണ്,.. വ്യവസ്ഥിതി മാറുകയും ഓരോരുത്തരും അവരുടെ ജീവിതങ്ങള്‍ മാറ്റുകയും വേണം, രാജ്യത്തെ ഭൂരിപക്ഷവും ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി ബു്ദ്ധിമുട്ടുകയാണ്. അദ്ദേഹം പറഞ്ഞു.
ഈസ്റ്റര്‍ സ്‌ഫോടന ഇരകള്‍ക്ക് ഫ്രാന്‍സിന് മാര്‍പാപ്പ കഴിഞ്ഞ ദിവസം ഒരു ലക്ഷം യൂറോ കൈമാറിയിരുന്നു. 2019 ഏപ്രില്‍ 21 ന് നടന്ന ചാവേറാക്രമണത്തില്‍ വിദേശികളുള്‍പ്പടെ 269 പേര്‍ കൊല്ലപ്പെട്ടിരന്നു. 500 ല്‍ അധികം പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു.