ഗലീലി കടല്‍ത്തീരത്ത് നിന്ന് വിശുദ്ധ പത്രോസിന്റെ ഭവനം കണ്ടെത്തി

ജെറുസലേം; വിശുദ്ധ പത്രോസിന്റേതെന്ന് വിശ്വസിക്കുന്ന ഭവനത്തിന്റെ സ്ഥാനം കണ്ടെത്തിയതായി പുരാവസതു ഗവേഷകര്‍ അവകാശപ്പെടുന്നു. ഗലീലി കടല്‍ത്തീരത്തു നടത്തിയ ഖനനത്തിലാണ് പത്രോസിന്റെ ഭവനം സ്ഥിതി ചെയ്തിരുന്നിടത്ത് നിര്‍മ്മിച്ച 5,6 നൂറ്റാണ്ടുകളിലെ ബൈസന്റയിന്‍ ബസിലിക്കയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

വലിയൊരു മൊസൈക്ക് കഷ്ണമാണ് കണ്ടെത്തിയത്. പീറ്ററിന്റെയും ആന്‍ഡ്രുവിന്റെയും വീട് നിന്നിരുന്ന സ്ഥലത്താണ് ഈ ദേവാലയം ഉയര്‍ന്നിരിക്കുന്നത്. ഈ മൊസൈക്ക് കഷ്ണത്തിന് വിശുദ്ധ പത്രോസുമായി ബന്ധമുണ്ടെന്നാണ് നൈയാക്ക് യൂണിവേഴ്‌സിറ്റി പ്രഫസര്‍ സ്റ്റീവന്‍ നോട്ടെല്ലി പറയുന്നത്. വിശുദ്ധ പത്രോസിനോടുള്ള മാധ്യസ്ഥപ്രാര്‍ത്ഥനയാണ് മൊസൈക്കില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

1500 ലേറെ വര്‍ഷം പഴക്കമുണ്ട് ഈ മൊസൈക്കിനെന്നും സുവിശേഷത്തിലെ നഷ്ടനഗരമായ ബെദ്‌സെയ്ദയുമായി ഇതിന് ബന്ധമുണ്ടെന്നും സ്റ്റീവന്‍ പറയുന്നു,

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates