നിക്കരാഗ്വ: മറ്റൊരു കത്തോലിക്കാ റേഡിയോ സ്‌റ്റേഷന്‍ കൂടി അടച്ചുപൂട്ടി

നിക്കരാഗ്വ: ബിഷപ്പിനെ തടവില്‍ വയ്ക്കുകയും മിഷനറീസ് ഓഫ് ചാരിറ്റിയെ രാജ്യത്ത് നിന്ന് പുറത്താക്കുകയും ചെയ്ത നിക്കരാഗ്വയിലെ ഡാനിയേല്‍ ഓര്‍ട്ടെഗയുടെ ഭരണകൂടം പുതിയൊരു കത്തോലിക്കാ റേഡിയോ സ്‌റ്റേഷന്‍ കൂടി അടച്ചുപൂട്ടിച്ചു.

നിരവധി കത്തോലിക്കാ റേഡിയോ സ്റ്റേഷനുകള്‍ ഓര്‍ട്ടെഗയുടെ സ്വേച്ഛാധിപത്യഭരണകൂടം അടച്ചുപൂട്ടിച്ചിരുന്നു. ഏറ്റവും ഒടുവിലാണ് ഏസെറ്റെലി രൂപതയുടെകീഴിലുള്ള റേഡിയോ നിലയം അടച്ചുപൂട്ടിച്ചത്.

കഴിഞ്ഞ 28 വര്‍ഷമായി സുവിശേഷവല്‍ക്കരണപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുകയായിരുന്നു റേഡിയോനിലയം. മരിച്ചുപോയ ഡയറക്ടറുടെ പേരിലാണ് റേഡിയോ നിലയത്തിന്റെ ലൈസന്‍സ് എന്നും പുതിയ ഡയറക്ടര്‍ക്ക് നിലയം നടത്തിക്കൊണ്ടുപോകാനുള്ള അനുവാദം ഇല്ല എ്ന്നുമാണ് സ്‌റ്റേഷന്‍ അടച്ചുപൂട്ടാനുള്ള കാരണമായി ഭരണകൂടം പറയുന്നത്.അനീതിപരമായ ഇടപെടലാണ് ഇതെന്ന് രൂപത ഇതിനോട് പ്രതികരിച്ചു.

നിക്കരാഗ്വയിലെ കത്തോലിക്കരുടെ ജീവിതവും ഭാവിയും സേച്ഛാധിപത്യത്തിന്റെ കീഴില്‍ ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates