Sunday, February 8, 2026
spot_img
More

    കസഖിസ്ഥാന്‍: പാത്രിയാര്‍ക്ക കിറില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കണ്ടുമുട്ടില്ല

    മോസ്‌ക്കോ: ലോകം ഏറെ പ്രതീകഷയോടെ കാത്തിരുന്ന ആ കണ്ടുമുട്ടല്‍ നടക്കില്ല. മോസ്‌ക്കോ പാത്രിയാര്‍ക്ക കിറിലും ഫ്രാന്‍സിസ് മാര്‍പാപ്പയും തമ്മില്‍ കസഖിസ്ഥാനില്‍ കണ്ടുമുട്ടില്ല. സെപ്തംബര്‍ 13-15 തീയതികളില്‍ കസഖിസ്ഥാനില്‍ നടക്കുന്ന ലോകപാരമ്പര്യമതനേതാക്കളുടെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുമ്പോള്‍ മാര്‍പാപ്പയും പാത്രിയാര്‍ക്കയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയേക്കുംഎന്നൊരു പ്രതീക്ഷയുണ്ടായിരുന്നു.

    എന്നാല്‍ ഈ സമ്മേളനത്തില്‍ കിറില്‍ പങ്കെടുക്കില്ലെന്നും പകരം പ്രതിനിധിയായിരിക്കും സംബന്ധിക്കുക എന്നുമാണ്പുതിയ സംഭവവികാസം. ഇതോടെയാണ് പാപ്പായും പാത്രിയാര്‍ക്കയും തമ്മിലുള്ള കൂടിക്കാഴ്ചയക്കുള്ള സാധ്യത ഇല്ലാതായത്.

    യുക്രെയ്‌നില്‍ റഷ്യ നടത്തുന്ന യുദ്ധത്തിന്റെ ആറുമാസക്കാലത്തെ പശ്ചാത്തലത്തില്‍ പാപ്പായും പാത്രിയാര്‍ക്കയും തമ്മിലുളള കൂടിക്കാഴ്ച നിര്‍ണ്ണായകമാകുമായിരുന്നു, ഫ്രാന്‍സിസ് മാര്‍പാപ്പ ഇതിനകം ഈ കൂടിക്കാഴ്ചയെക്കുറിച്ച് ഏറെ പ്രതീക്ഷകള്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു,.

    2016ല്‍ ക്യൂബയിലെ ഹാവന്നയില്‍ വച്ച് ഈ രണ്ടുമതനേതാക്കളും തമ്മില്‍ കണ്ടുമുട്ടിയിരുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!