വിമലഹൃദയത്തിന്റെ ഉറവ തുറക്കാനുള്ള ചെറിയ ഉപകരണമാകാന്‍ പരിശുദ്ധ അമ്മ നമ്മെ വിളിക്കുന്നു

മാതാവിനെ സ്‌നേഹിക്കുന്നവര്‍ പെറ്റമ്മയോടും സ്‌നേഹമുള്ളവരാണ്. മാതാവിനോട് അകല്‍ച്ചയും വെറുപ്പും സൂക്ഷിക്കുന്നവര്‍ സ്വന്തം അമ്മയോടും മാനസികമായ അകല്‍ച്ചയുള്ളവരാണ്. ഇക്കാര്യം ശ്രദ്ധിച്ചാല്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നതേയുളളൂ.പരിശുദ്ധ അമ്മയില്‍ നിന്നു പലരും അകന്നുപോയിക്കൊണ്ടിരിക്കുന്നകാലഘട്ടം കൂടിയാണ് ഇത്.

പലവിധത്തിലുള്ള അബദ്ധസിദ്ധാന്തങ്ങളും ഇന്ന് അനേകരെ വഴിതെറ്റിക്കുന്നു. മാതാവും ഇക്കാര്യത്തില്‍ ഏറെ ഖിന്നയാണ്, എന്നാല്‍ അനേകരെ മാതൃഭക്തിയിലേക്കും സ്‌നേഹത്തിലേക്കും വളര്‍ത്താന്‍ നമുക്ക് ബാധ്യതയുണ്ട്. നമ്മുടെ സാധ്യതകളെ അതിനായി ഉപയോഗിക്കുകയും വേണം. പരിശുദധ അമ്മ,ലോകത്തിന് വേണ്ടിയുള്ള നമ്മുടെ നാഥയുടെ കരുണയുടെ സന്ദേശത്തില്‍ ഇക്കാര്യംപറയുന്നുണ്ട്.

നിന്റെ കൊച്ചുകൊച്ചു മാര്‍ഗ്ഗങ്ങളിലൂടെ നീ എന്നെ സ്‌നേഹിക്കുമ്പോള്‍ അവരുടെ സഹനങ്ങളില്‍ അവരെ ആശ്വസിപ്പിക്കുകയാണ് ചെയ്യുന്നത്. ഒരുപാട് പേര്‍ക്ക് പ്രാര്‍ത്ഥന ആവശ്യമാണ്.എന്റെ കുഞ്ഞേ എന്റെ വിമലഹൃദയത്തിന്റെ ഉറവ തുറക്കാനുളള ചെറിയ ഉപകരണമാകാന്‍ നിന്നെ ഞാന്‍ ക്ഷണിക്കുന്നു.

പരിശുദ്ധ അമ്മയോടുളള ഭക്തി വര്‍ദ്ധിപ്പിക്കാന്‍ നമുക്കാകാവുന്ന എല്ലാ മാര്‍ഗ്ഗവും നമുക്ക്‌സ്വീകരിക്കാം. നമ്മുടെ സ്വന്തം അമ്മമാരെ നമുക്ക് സ്‌നേഹിക്കാം. ഓരോ ദിവസവും അമ്മമാരോടു ക്രൂരതകാണിക്കുന്ന മക്കളെക്കുറിച്ചുള്ള വാര്‍ത്തകള്‍ നമ്മെ ഞെട്ടിച്ചുകളയുന്നുണ്ട്.

പരിശുദ്ധ അമ്മയോടുള്ള സ്‌നേഹം നഷ്ടമാകുന്നതോ ആ സ്‌നേഹം മനസ്സിലാക്കാത്തതോ ആണ് ഇതിനെല്ലാംകാരണം. പരിശുദ്ധ അമ്മയിലേക്ക് നമുക്ക് കൂടുതല്‍ നടന്നടുക്കാം.നമ്മുടെ മാതൃസ്‌നേഹവും പെറ്റമ്മ സനേഹവുംകണ്ട് അനേകര്‍ മാതാവിലേക്കും പെറ്റമ്മയിലേക്കും കൂടുതല്‍ അടുക്കട്ടെ.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates