തൃശൂര്‍: തൃശൂര്‍ അതിരൂപതസഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവിലിന്റെ പിതാവ് ഷെവ. എന്‍ എ ഔസേഫ് മാസ്റ്റര്‍ നിര്യാതനായി. 91 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെതുടര്‍ന്ന് ചികിത്സയിലിരിക്കവെയായിരുന്നു മരണം.
സംസ്‌കാരശുശ്രൂഷകള്‍ നാളെ ഉച്ചകഴിഞ്ഞ് 2.30 ന് വസതിയില്‍ ആരംഭിക്കും. 3.45 ന് തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അനുസ്മരണപ്രഭാഷണം നടത്തും. വൈകുന്നേരം നാലിന് സംസ്‌കാരശുശ്രൂഷകള്‍ക്ക് സീറോ മലബാര്‍ സഭ മേജര്‍ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കാര്‍മ്മികത്വം വഹിക്കും.
കത്തോലിക്കാ അല്മായപ്രസ്ഥാനത്തിന്റെ നേതാവും സെന്റ് തോമസ് കോളജ് മുന്‍ അധ്യാപകനുമായിരുന്നു പരതേന്‍.