പരിശുദ്ധ മറിയത്തിന്റെ ജനനത്തിരുനാളിന്റെ തലേന്ന് ആരംഭിച്ച ലോകപ്രശസ്തമായ മരിയന്‍ സംഘടനയാണ് ലീജിയന്‍ ഓഫ് മേരി. 1921 സെപ്തംബര്‍ ഏഴിന് ദൈവദാസന്‍ ഫ്രാങ്ക് ഡഫും ഫാ. മൈക്കിള്‍ ടോഹെറും ഏതാനും ചെറുപ്പക്കാരും കൂടി അയര്‍ലണ്ടിലെ ഡബ്ലിന്‍, ഫ്രാന്‍സിസ് സ്ട്രീറ്റ് മന്ദിരത്തില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ഈ സംഘടനയ്ക്ക് ആദ്യമായിതുടക്കം കുറിച്ചത്.മരിയസൈന്യം അഥവാ ലീജിയന്‍ ഓഫ് മേരി എന്ന് അവര്‍ ഈ സംഘടനയ്ക്ക് പേരു നല്കി.
റോമന്‍ സൈനികവ്യൂഹത്തെ മാതൃകയാക്കിയാണ് ലീജിയന്‍ ഓഫ് മേരിക്ക് ലീജിയന്‍ എന്ന പേരു നല്കിയത്. റോമന്‍ കാലാള്‍ സൈന്യത്തിലെ 6000 പേരടങ്ങുന്ന വിഭാഗമാണ് ലീജിയന്‍.
1925 മുതല്ക്കാണ് സംഘടന ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ചത്. 175 രാജ്യങ്ങളില്‍ വേരുകളുളളസംഘടനയാണ് ഇത്. മൂന്നരക്കോടിയോളം അംഗങ്ങളും ഇതിലുണ്ട്. ജപമാലയിലൂടെ ലോകത്തിലെ ശക്തികള്‍ക്കെതിരെ പോരാടുന്നവരാണ് ലീജിയന്‍ ഓഫ് മേരിയിലെ അംഗങ്ങള്‍.
ഈ സെപ്തംബര്‍ ഏഴിന് ലീജിയന്‍ ഓഫ് മേരിക്ക് 101 വര്‍ഷംപൂര്‍ത്തിയാകും.