Tuesday, July 1, 2025
spot_img
More

    എട്ടുനോമ്പിന് ഒരുങ്ങുമ്പോള്‍ ഈ ചരിത്രം കൂടി അറിയണേ…

    പരിശുദ്ധഅമ്മയുടെ എട്ടുനോമ്പിന് വേണ്ടി നാം തയ്യാറെടുപ്പുകള്‍ തുടങ്ങിയിരിക്കുകയാണല്ലോ? ഈ അവസരത്തില്‍ എട്ടുനോമ്പിന്റെ ചരിത്രത്തെക്കുറിച്ച് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. എട്ടുനോമ്പിനെക്കുറിച്ചുളള ഒരു ചരിത്രം ഇപ്രകാരമാണ്.

    ഏഴാം നൂറ്റാണ്ടില്‍ ബസ്ര എന്ന സ്ഥലത്തിനടുത്ത് ഹീര എന്നൊരു നഗരമുണ്ടായിരുന്നു. ക്രൈസ്തവ ഭൂരിപക്ഷമുള്ള പ്രദേശമായിരുന്നു അത്. ബാഗ്ദാദിലെ ഖാലിഫ് ഈ പട്ടണം പിടിച്ചെടുത്തു. തീവ്രവാദിയും ക്രൂരനുമായിരുന്ന അയാള്‍ ക്രൈസ്തവസ്ത്രീകളുടെചാരിത്ര്യത്തിന് ഭീഷണിയായിരുന്നു.

    ഈ സാഹചര്യത്തില്‍ ക്രൈസ്തവ സ്ത്രീകള്‍ പരിശുദ്ധ കന്യാമറിയത്തിന്റെ നാമത്തിലുളള ദേവാലയത്തില്‍ ഒരുമിച്ചുകൂടുകയും തങ്ങളെ ഈ ദുര്‍ഗതിയില്‍നിന്ന് രക്ഷപ്പെടുത്താനായി പ്രാര്‍ത്ഥിക്കുകയുംചെയ്തു.ഇതോട് അനുബന്ധിച്ച് വൈദികന്‍ മൂന്നുദിവസത്തെ കഠിന നോമ്പിന് ആഹ്വാനം മുഴക്കി.

    മൂന്നാം ദിനം വൈദികന് മാതാവിന്റെ ദര്‍ശനമുണ്ടാകുകയും മാതാവ് ഖാലിഫിന്റെ മരണവാര്‍ത്ത അറിയിക്കുകയുംചെയ്തു. വിശുദ്ധ കുര്‍ബാനയ്ക്കിടെയായിരുന്നു ഈ സംഭവം. അന്നേരം പള്ളിക്കകം പ്രകാശമാനമാകുകയും സുവര്‍ണ്ണരശ്മികള്‍ മുകളില്‍ നിന്ന് അള്‍ത്താരയിലേക്ക് ഇറങ്ങിവരികയുംചെയ്തു.

    മാതാവ് അറിയിച്ച ഈ സന്തോഷവര്‍ത്തമാനം ക്രൈസ്തവസ്ത്രീകളെ അത്യധികം ആശ്വസിപ്പിച്ചു. മാതാവിനോടുള്ള നന്ദി സൂചകമായി ക്രൈസ്തവസ്ത്രീകള്‍ മൂന്നിന് പകരം എട്ടുദിവസംനോമ്പാചരിക്കാന്‍ തീരുമാനിച്ചുതങ്ങളുടെ അഭിമാനവും ചാരിത്ര്യവും കാത്തുരക്ഷിച്ച മാതാവിനോടുള്ള അവരുടെ കൃതജ്ഞതാസൂചകമായിരുന്നു എട്ടുനോമ്പ്..

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!