Wednesday, January 15, 2025
spot_img
More

    പോണ്‍ സിനിമകളില്‍ നിന്ന് വിശുദ്ധ പാദ്രെ പിയോയുടെ സിനിമയിലേക്ക്..സംവിധായകന്‍ ആബേര്‍ പെരേരയുടെ അവിശ്വസനീയമായ മാനസാന്തരകഥ

    വിശുദ്ധ പാദ്രെ പിയോയെക്കുറിച്ചുള്ള സിനിമ സെപ്്തംബര്‍ ഒമ്പതിന് റീലീസ് ചെയ്യുകയാണ്. കേന്ദ്രകഥാപാത്രമായ നടന്റെ കത്തോലിക്കാസഭയിലേക്കുള്ള പ്രവേശനവാര്‍ത്തയോടെയാണ് ചിത്രം കൂടുതലായി ശ്രദ്ധിക്കപ്പെട്ടത്.

    ഇപ്പോഴിതാ ചലച്ചിത്രത്തിന്റെ സംവിധായകന്‍ ആബേല്‍ ഫെറാറെയെക്കുറിച്ചുള്ള വാര്‍ത്തകളും പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഒരുകാലത്ത് പോണ്‍സിനിമകളുടെ സംവിധായകനായിരുന്നു ആബേല്‍. പരസ്യമായ രഹസ്യം തന്നെയായിരുന്നു അത്.

    അങ്ങനെയുള്ള ഒരു വ്യക്തിയാണ് പാദ്രെപിയോയുടെ ജീവിതകഥ സംവിധാനം ചെയ്തിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ വസ്തുത. എന്നാല്‍ വിശുദ്ധനെക്കുറിച്ച് സിനിമയെടുക്കാന്‍ കപ്പൂച്ചിന്‍ വൈദികര്‍ നല്കിയ പിന്തുണയും പ്രോത്സാഹനവും നിസ്സീമമായിരുന്നു. പത്തുവര്‍ഷത്തെ ജീവിതാനുഭവങ്ങളും ഇറ്റലിയിലെ പുതിയ ജീവിതവുമാണ് സിനിമയ്ക്ക് കാരണമായതെന്ന് 71 കാരനായ അദ്ദേഹം പറയുന്നു.

    ബ്രോണ്‍ക്‌സിലായിരുന്നു ജനനം. വളര്‍ന്നതാവട്ടെ അമേരിക്കയിലും.പക്ഷേ പത്തുവര്‍ഷമായി ഇറ്റലിയിലാണ് താമസം. വിശുദ്ധനോടുള്ള അടുപ്പത്തിന് ചില പാരമ്പര്യവഴിള്‍ കൂടിയുണ്ട്. ആബേലിന്റെ ഗ്രാന്റ് ഫാദറിന്റെ ജന്മദേശവും വിശുദ്ധന്റെ ജന്മദേശവും ഒന്നുതന്നെയാണ്.

    മദ്യവും മയക്കുമരുന്നും ഒരുകാലത്ത് തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!