Friday, October 4, 2024
spot_img
More

    വ്യാജ ഫോണ്‍ കോള്‍; കാലിഫോര്‍ണിയ കത്തോലിക്കാ ദേവാലയത്തില്‍ പോലീസ് റെയ്ഡ്

    കാലിഫോര്‍ണിയ: കാലിഫോര്‍ണിയായിലെ കത്തോലിക്കാ ദേവാലയമായ ഹോളി ഇന്നസെന്റ്‌സ് പോലീസ് റെയ്ഡ് ചെയ്തു. വ്യാജ എമര്‍ജന്‍സി കോള്‍ 911 ലേക്ക് വിളിച്ചതിന്‍പ്രകാരമായി പോലീസ് റെയ്ഡ്. ഏതോ ഒരാള്‍ ആയുധവുമായി പള്ളിയ്ക്കുള്ളിലേക്ക് കയറിയിട്ടുണ്ട് എന്നതായിരുന്നു ഫോണ്‍ സന്ദേശം.

    ഉടന്‍ തന്നെ പോലീസ് സംഘം ആയുധധാരികളായി പള്ളിയിലേക്ക് പുറപ്പെടുകയായിരുന്നു.

    ഞാന്‍ റെക്ടറിയിലായിരുന്നു. അപ്പോഴാണ് പോലീസ് സംഘം എത്തുന്നത്. അപ്പോള്‍ സമയം 11.45 ആയിരുന്നു. വേഗം അവിടെ നിന്ന് ആളുകളെ മാറ്റാന്‍ പോലീസ് എന്നോട് ആവശ്യപ്പെട്ടു. ഫാ. പീറ്റര്‍ ഐര്‍വിംങ് മാധ്യമങ്ങളോട് പറഞ്ഞു.

    എന്നാല്‍ ദേവാലയവവും പരിസരവും പോലീസ് അരിച്ചുപെറുക്കിയിട്ടും അജ്ഞാതനെയോ ആയുധധാരിയെയോ കണ്ടെത്തിയില്ല. എങ്കിലും ഏതാനും മണിക്കൂറുകള്‍ നേരത്തേക്ക് സ്ഥലത്ത് സംഭ്രമം സൃഷ്ടിക്കാന്‍ വ്യാജഫോണ്‍ സന്ദേശത്തിന് കഴിഞ്ഞു.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!