ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിലെ ശ്രീകാകുളം രൂപതയുടെ രണ്ടാമത്തെ മെത്രാനായി ഫാ. വിജയകുമാറിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫോറിന്‍ മിഷന്റെ റീജനല്‍ സുപ്പീരിയറായി സേവനം ചെയ്തുവരികയായിരുന്നു ഫാ. വിജയകുമാര്‍.
ബിഷപ് ഇന്നയ്യ ചിന്ന രാജിവച്ചതോടെ2018 ഡിസംബര്‍ 12മുതല്‍ ശ്രീകാകുളം രൂപതയ്ക്ക് ഇടയനില്ലായിരുന്നു. ഈ സ്ഥാനത്തേക്കാണ് വിജയകുമാര്‍ നിയമിതനായിരിക്കുന്നത്.
വിശാഖപ്പട്ടണം രൂപതയില്‍ നിന്ന് വേര്‍പെട്ടാണ് ശ്രീകാകുളം രൂപതയുടെ പിറവി. 1993 ല്‍ ആണ് രൂപത ജന്മമെടുത്തത്. വിശാഖപ്പട്ടണം ഇപ്പോള്‍ അതിരൂപതയാണ്. 35000 കത്തോലിക്കരായിരുന്നു അന്ന് അവിടെയുണ്ടായിരുന്നത്. 14 ഇടവകകളും ഉണ്ടായിരുന്നു.