വിഴിഞ്ഞം: നൂറുകണക്കിന് മത്സ്യത്തൊഴിലാളികളെ സാക്ഷിനിര്‍ത്തി മെത്രാന്മാര് ഇന്നലെ നടത്തിയ ഉപവാസസമരത്തിന് തൊട്ടുപിന്നാലെ ഇന്ന് വൈദികരുംഅല്മായരും വിഴിഞ്ഞം സമരമുഖത്ത് ഉപവാസം അനുഷ്ഠിക്കും. ഫാ. തിയഡോഷ്യസ്,ഫാ. മൈക്കിള്‍തോമസ്,ഫാ.സൈറസ് കളത്തില്‍, കെഎല്‍സിഎ സംസ്ഥാനപ്രസിഡന്റ് ജോസഫ് ജോണ്സണ്, കെഎല്‍സിഎ തിരുവനന്തപുരം പ്രസിഡന്റ് പാട്രിക് മൈക്കിള്‍ എന്നിവരാണ് ഇന്ന് നിരാഹാരമനുഷ്ഠിക്കുന്നത്.
ഇന്നലെ ആര്‍ച്ച് ബിഷപ് ഡോ. സൂസപാക്യം,അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ നെറ്റോ,സഹായമെത്രാന്‍ ഡോആര്ക്രിസ്തുദാസ്, മോണ്‍.യൂജിന്‍ എച്ച്പെരേര, ഫ്രെഡി സോളമന്സ ജോയ് ജറാള്‍ഡ് എന്നിവരാണ് നിരാഹാരം അനുഷ്ഠിച്ചത്. പ്രായവും രോഗവും വിസ്മരിച്ച സമരപ്പന്തലില്‍ നിരാഹാരം അനുഷ്ഠിക്കാന്‍ ആര്‍ച്ച് ബിഷ്പ് ഡോ, സൂസപാക്യം എത്തിയത് ഹൃദയസ്പര്‍ശിയായിരുന്നു.
കൊല്ലംരൂപത ബിഷപ് ഡോ.പോള്‍ ആന്റണി മുല്ലശ്ശേരി,ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന് മാര്‍ തോമസ്തറയില്‍, മാര്‍ത്തോമ്മാ സഭാ ബിഷപ് ഡോ ജോസഫ് ഗബ്രിയേല്‍ എന്നിവരും ഉപവാസസമരത്തില്‍ പിന്തുണ അറിയിച്ച് എത്തിയിരുന്നു.