ന്യൂജേഴ്‌സി: ന്യൂജേഴ്‌സി,ഗിബ്‌സ്‌ബോറോയിലെ സെന്റ് ആന്‍ഡ്രൂ ദ അപ്പസ്‌തോലിക് കാത്തലിക് ദേവാലയത്തില്‍ നിന്ന് ഫാത്തിമാമാതാവിന്റെ രൂപം മോഷണംപോയി കഴിഞ്ഞ ആഴ്ചയിലാണ് സംഭവം. മാതാവിന്റെ ജനനത്തിരുനാള്‍ ആചരിക്കുന്ന സെപ്തംബര്‍ എട്ടിന് മുമ്പ് രൂപം തിരികെ കി്ട്ടണമെന്ന നിയോഗാര്‍ത്ഥം പ്രത്യേകംപ്രാര്‍ത്ഥനയിലാണ് ഇടവകാംഗങ്ങള്‍.
ഓഗസ്റ്റ് 30 നാണ് രൂപം മോഷണം പോയത്,. പോര്‍ച്ചുഗല്ലില്‍ നിന്ന് കൊണ്ടുവന്ന ഈ മരിയന്‍രൂപം നിലവിലുള്ള നാലു രൂപങ്ങളില്‍ ഒന്നാണ്, ഇടവകക്കാര്‍ക്ക് ഈ മരിയരൂപത്തോട് വൈകാരികമായ അടുപ്പം കൂടുതലുമുണ്ട്.