Sunday, July 13, 2025
spot_img
More

    മിഷനറീസ് ഓഫ് ഫെയ്ത്തിന് ഒഡീഷയില്‍ നിന്ന് ആദ്യവൈദികന്‍

    റായഗാഡ: മിഷനറീസ് ഓഫ് ഫെയ്ത്തിന് ഒഡീഷയില്‍ നിന്ന് ആദ്യ വൈദികന്‍. സനാറ്റാന്‍ മലബിഷോള്‍ ആണ് ഈ വൈദികന്‍.സെപ്തംബര്‍ അഞ്ചിന് ചന്ദ്രപൂര്‍ സെന്റ മദര്‍ തെരേസ ഇടവകയില്‍വച്ചായിരുന്നു പൗരോഹിത്യസ്വീകരണം.

    2010 ലുണ്ടായ ട്രെയിന്‍ അപകടമാണ് തന്റെ ദൈവവിളിക്ക് കാരണമെന്ന് ഇദ്ദേഹം പറയുന്നു. പ്ലാറ്റ് ഫോമില്‍ നിന്ന് റെയില്‍വേ ട്രാക്കിലേക്ക് അപ്രതീക്ഷിതമായി വീണുപോകുകയായിരുന്നു. ആ സമയത്താണ് ഒരു ഗുഡ്‌സ്‌ട്രെയിന്‍ പാഞ്ഞുവന്നത്. ഒന്നും പറയാന്‍ കഴിയാത്തഅവസ്ഥ. ഒന്നും ചെയ്യാനും കഴിയാത്ത അവസ്ഥ.

    ജീവന്‍ നഷ്ടമാകുമെന്ന് തന്നെയാണ് കരുതിയത്.പക്ഷേ കാലുകള്‍ക്ക് മാത്രമേ ഗുരുതരമായ പരിക്കു പറ്റിയുളളൂ.ട്രെയിന്‍ കടന്നുപോയപ്പോള്‍ ആളുകള്‍ വേഗം ഓടിയെത്തി. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചു. പക്ഷേ അത്ഭുതം സംഭവിച്ചത് അപ്പോഴാണ്.

    കാലുകള്‍ക്ക് ഗുരുതരമായ യാതൊരു പരിക്കും സംഭവിച്ചിട്ടി്‌ല്ലെന്നായിരുന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്. ആ നിമിഷം ആശുപത്രികിടക്കയില്‍ കിടന്ന് ദൈവത്തിന് ഒരു വാഗ്ദാനം നല്കി. ഇനിയുള്ള ജീവിതം മുഴുവന്‍ ദൈവത്തിന്..

    ആ വാക്കുനല്കലിന്റെ നിറവേറലായിരുന്നു സെപ്തംബര്‍ അ്ഞ്ചിന് സംഭവിച്ചത്. മിഷനറിസ് ഓഫ് ഫെയ്ത്ത് കോണ്‍ഗ്രിഗേഷന്‍ ഒരു ഭക്തസംഘടനയായിട്ടാണ് ആരംഭിച്ചത്.

    അന്ന മരിയയും ഫാ. ലൂജിയുമായിരുന്നു സ്ഥാപകര്‍, 1982 ഡിസംബര്‍ 25 നായിരുന്നു തുടക്കം. പിന്നീട് കര്‍ദിനാള്‍ ജോസഫ് സിരിയാണ് ഇതിനെ ഒരു സന്യാസസമൂഹമായി വളര്‍ത്തിയത്.

    രണ്ടു പ്രോവിന്‍സുകളാണ് നിലവിലുള്ളത്. കേരളത്തിലുള്ള സെന്റ് പോള്‍ പ്രോവിന്‍സും ആന്ധ്രപ്രദേശിലുള്ള സെന്റ്പീറ്റര്‍ പ്രോവിന്‍സും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!