Monday, July 14, 2025
spot_img
More

    കൊച്ചി- ആലപ്പുഴ രൂപതകളുടെ മനുഷ്യച്ചങ്ങല 10 ന്

    കൊച്ചി: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തില്‍ വിദഗ്ദപഠനം നടത്തുക, തീരസുരക്ഷ ഉറപ്പാക്കുന്നതുവരെ തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് കൊച്ചി- ആലപ്പുഴ രൂപതകളുടെ സംയുക്താഭിമുഖ്യത്തില്‍ ചെല്ലാനം മുതല്‍ തോപ്പുംപടി,ബീച്ച് റോഡ് തിരുമുഖ തീര്‍ത്ഥാടനകേന്ദ്രംവരെ 10 ന് വൈകുന്നേരം നാലിന് മനുഷ്യച്ചങ്ങല തീര്‍ക്കും.

    17 കിലോമീറ്റര്‍ നീളത്തില്‍ തീര്‍ക്കുന്ന മനുഷ്യച്ചങ്ങലയില്‍ 17,000 പേര്‍ പങ്കെടുക്കും. വിഴിഞ്ഞം സമരത്തിന് ഐകദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിജ്ഞയുമെടുക്കും. സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു.

    വിഴിഞ്ഞം പദ്ധതിയില്‍ കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കുക, മത്സ്യത്തൊഴിലാളികള്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുക, കടലില്‍ നടത്തുന്ന അശാസ്ത്രീയ നിര്‍മ്മാണപ്രവൃത്തികള്‍ തടയുക,കടലും തീരവും വികസനത്തിന്റെ പേരില്‍ പണയപ്പെടുത്തുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മനുഷ്യച്ചങ്ങല തീര്‍ക്കുന്നത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!