Thursday, September 18, 2025
spot_img
More

    ആത്മീയമായ സമാധാനത്തിന് വേണ്ടി നമുക്ക് ഇങ്ങനെ പ്രാര്‍ത്ഥിക്കാം

    സമാധാനമില്ലാത്ത ജീവിതം എന്തു ജീവിതമാണ് അല്ലേ? ഭൗതികമായ സമൃദധിയും ഐശ്വര്യവും ഉളളപ്പോഴും ദൈവികമായ സമാധാനം ആത്മാവില്‍ അനുഭവിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ജീവിതം തന്നെ നിരര്‍ത്ഥകമായി പോകും.

    ഓരോ ദിവസവും നമ്മള്‍ ആത്മീയമായ സമാധാനം അനുഭവിക്കണം. ഓരോ പ്രഭാതത്തിലും ആത്മീയമായ സമാധാനത്തിനുവേണ്ടി നാം പ്രാര്‍ത്ഥിക്കണം, അതുകൊണ്ട് ഉറക്കമുണര്‍ന്ന് എണീല്ക്കുമ്പോള്‍ തന്നെ നമുക്ക് ആത്മീയമായ സമാധാനം അനുഭവിക്കാന്‍ വേണ്ടി ഇങ്ങനെ പ്രാര്‍ത്ഥിക്കാം:

    ഓ സര്‍വ്വശക്തനായ ദൈവമേ, അസ്വസ്ഥപൂരിതമായ ജീവിതചുറ്റുപാടുകളില്‍ നിന്ന് ഇന്നേ ദിവസം എന്നെ രക്ഷി്ക്കണമേ. മറ്റുള്ളവരും സാഹചര്യവും മൂലം എന്റെ ഹൃദയസമാധാനം തകരാന്‍ ഇടയാകരുതേ. അങ്ങേ പരിശുദ്ധാത്മാവിന്റെ നിരന്തരസാന്നിധ്യം എന്റെ ഹൃദയത്തില്‍ അനുഭവിക്കാന്‍ എനിക്ക് ഇടയാക്കണമേ.
    പിതാവായ ദൈവത്തിന്റെ മകളും പുത്രനായ ദൈവത്തിന്റെ മാതാവും പരിശുദ്ധാത്മാവായ ദൈവത്തിന്റെ മണവാട്ടിയുമായ പരിശുദ്ധ അമ്മേ എന്റെ ഹൃദയത്തിലും ജീവിതത്തിലും കുടുംബത്തിലും സമാധാനം നിറയുവാന്‍ വേണ്ടി അമ്മ മാ്ധ്യസ്ഥം യാചിക്കണമേ.
    ഈശോയേ എന്നെ രക്ഷിക്കണമേ.. സകലപുണ്യവാന്മാരേ. എന്റെ പേരിന്കാരണക്കാരായ വിശുദ്ധരേ, സകല മാലാഖമാരേ എന്റെ കൂടെയുണ്ടായിരിക്കണമേ. ആമ്മേന്‍

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!