നെയ്‌റോബി: കെനിയായിലെ അണ്ടര്‍ഗ്രൗണ്ട് സഭയിലെ സുവിശേഷപ്രഘോഷകന് കൊടിയ മര്‍ദ്ദനം. 33 കാരനായ സുവിശേഷപ്രഘോഷകനാണ് കൊടിയമര്‍ദ്ദനം. ഭാര്യാപിതാവും സംഘവും ചേര്‍ന്നാണ് മര്‍ദ്ദനം നടത്തിയത്.
മുസ്ലീമായിരുന്ന ഇദ്ദേഹം ക്രിസ്തുമതം സ്വീകരിച്ചതും ഭാര്യയെയും മക്കളെയുംക്രിസ്തുവിശ്വാസത്തിലേക്ക് ചേര്‍്ത്തതുമാണ് ഭാര്യാപിതാവിനെ പ്രകോപിപ്പിച്ചത്.. ദണ്ഡുപയോഗിച്ചുള്ള മര്‍ദ്ദനത്താല്‍ കൈകളിലെരക്തയോട്ടം തടസ്സപ്പെട്ടിരിക്കുകയാണ്.ഇത് ദൈവകോപമാണെന്നും തിരികെ ഇസ്ലാം മതത്തിലേക്ക വന്നാല്‍ ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയുമെന്നുമാണ് പഴയഇസ്ലാം സുഹൃത്തുക്കള്‍ ആശുപത്രിയില്‍ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ തന്നോട് പറഞ്ഞതെന്ന് ഈസുവിശേഷപ്രഘോഷകന്‍ അറിയിച്ചു.
ഓപ്പണ്‍ഡോര്‍സിന്റെ ലിസ്റ്റില്‍ മതപീഡനം അനുഭവിക്കുന്ന രാജ്യങ്ങളുടെ ആദ്യ 50 ല്‍ കെനിയ ഉള്‍പ്പെട്ടിട്ടില്ല എങ്കിലും ക്രൈസ്തവര്‍ ഇവിടെ പലതരത്തിലുള്ള വിവേചനങ്ങള്‍ക്കും പീഡനങ്ങള്‍ക്ക്ും ഇരകളാകുന്നുണ്ട്.