കൊച്ചി: വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തില്‍ നടത്തുന്ന 18 ാമത് വല്ലാര്‍പാടം മരിയന്‍ തീര്‍ത്ഥാടനം നാളെ വല്ലാര്‍പാടം ബസിലിക്കയിലെ റോസറി പാര്‍ക്കില്‍ വൈകുന്നേരം 3.30 ന് ആരംഭിക്കും. ജപമാലയെ തുടര്‍ന്നുള്ള ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലിയില്‍ വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.ആര്‍ച്ച് ബിഷപ് വിശ്വാസികളെ വല്ലാര്‍പാടത്തമ്മയ്ക്ക് അടിമസമര്‍പ്പണം നടത്തും.
കോവിഡ് നിയന്ത്രണങ്ങള്‍ ഭാഗികമായി നിലനില്ക്കുന്നതിനാല്‍ ഈ വര്‍ഷവും തീര്‍ത്ഥാടനത്തോട് അനുബനധിച്ചുള്ള കാല്‍നട പ്രയാണം ഒഴിവാക്കി.