തിരക്ക് കൂടുമ്പോള്‍, അസൗകര്യങ്ങളുണ്ടാകുമ്പോള്‍,വിരുന്നുകാര്‍ എത്തുമ്പോള്‍,യാത്ര പോകുമ്പോള്‍.. അപ്പോഴൊക്കെ വളരെയെളുപ്പത്തില്‍ നാം ഒഴിവാക്കുന്ന സംഗതിയെന്താണ്..പ്രാര്‍ത്ഥനയല്ലേ?
എന്നാല്‍ പരിശുദ്ധ അമ്മയും യൗസേപ്പിതാവും തങ്ങളുടെ ജീവിതത്തില്‍ ഒരിക്കലും ഒഴിവാക്കിയി്ട്ടില്ലാത്ത ഒന്നായിരുന്നു പ്രാര്‍തഥന. സ്വകാര്യദര്‍ശനവേളയില്‍ പരിശുദ്ധ അമ്മ തന്നെ വെളിപെടുത്തിയതാണ് ഇക്കാര്യം മാതാവിന്റെവാക്കുകള്‍ ഇപ്രകാരമാണ്:
ജോസഫും ഞാനും പ്രാര്‍ത്ഥനയ്ക്ക് മുന്‍ഗണന കൊടുത്തിരുന്നു. ക്ഷീണം,തിരക്ക്,ആകുലതകള്‍, ജോലിവേലകള്‍ എന്നിവയൊന്നും ഞങ്ങളുടെ പ്രാര്‍ത്ഥനയെ തടസപ്പെടുത്തിയില്ല. നേരെ മറിച്ച്അവയെല്ലാം പ്രാര്‍ത്ഥനയെ സഹായിക്കുകയാണ് ചെയ്തിട്ടുള്ളത്, ഞങ്ങളുടെ എല്ലാ വേലകളുടെയും രാജ്ഞി പ്രാര്‍ത്ഥനയായിരുന്നു. ഞങ്ങളുടെ വിശ്രമവും പ്രകാശവും പ്രത്യാശയും പ്രാര്‍ത്ഥന തന്നെയായിരുന്നു. ദു:ഖത്തിന്റെ നിമിഷങ്ങളില്‍ അത് ആശ്വാസമായിരുന്നുവെങ്കില്‍ സന്തോഷാവസരങ്ങളില്‍ അത് ഒരു സംഗീതമായിരുന്നു.എപ്പോഴും ഞങ്ങളുടെ ആത്മാക്കളുടെ ഉത്തമസഖിയായിരുന്നു പ്രാര്‍ത്ഥന. പ്രവാസസ്ഥലമായ ഈ ഭൂമിയില്‍ നിന്നും അത് ഞങ്ങളെ അകറ്റി നമ്മുടെ പിതാവിന്റെ രാജ്യമായ സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ത്തി..’
അമ്മയുടെ ഈ വാക്കുകള്‍ നമുക്കും അനുസരിക്കാം. ജോലിയോ തിരക്കോ രോഗമോ പ്രാര്‍ത്ഥനാജീവിതത്തില്‍ നിന്ന് നമ്മെ അകറ്റാതിരിക്കട്ടെ.