പാലാരിവട്ടം: ചെറുപുഷ്പമിഷന്‍ലീഗ് പ്ലാറ്റിനം ജൂബിലി വര്‍ഷത്തോട് അനുബന്ധിച്ച് സംസ്ഥാനസമിതി നടത്തുന്ന തൂലിക 22 സാഹിത്യമത്സരം ഇന്ന് നടക്കും. സംസ്ഥാനത്തെ വിവിധ സെന്ററുകളിലായിട്ടാണ് മത്സരം.
തെളളകം ചൈതന്യ പാസ്റ്ററല്‍ സെന്റര്‍, ഭരണങ്ങാനം മാതൃഭവന്‍, മൂവാറ്റുപുഴ ലിറ്റില്‍ ഫഌവര്‍ എല്‍പിഎസ്, അങ്കമാലി സുബോധന, പാലക്കാട്പാസ്റ്ററല്‍ സെന്റര്‍, കണ്ണൂര്‍ ശ്രീപുരം പാസ്റ്ററല്‍ സെന്റര്‍, താമരശ്ശേരി മാര്‍ മങ്കുഴിക്കരി മെമ്മോറിയല്‍ പാസ്റ്ററല്‍ സെന്റര്‍, മാനന്തവാടി ദ്വാരക പാസ്റ്ററല്‍ സെന്റര്‍, മുരിക്കാശ്ശേരി സെന്റ് മേരീസ് ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്നീ സെന്ററുകളിലായിട്ടാണ് മത്സരം.
ജൂണിയര്‍,സീനിയര്‍,സൂപ്പര്‍സീനിയര്‍ വിഭാഗങ്ങളിലായി നടത്തുന്ന കഥ, കവിത, ഉപന്യാസം എന്നീ ഇനങ്ങളില്‍ നടക്കുന്ന മത്സരത്തില്‍ രൂപതാതല വിജയികളായവരാണ് പങ്കെടുക്കുന്നത്.