Tuesday, December 3, 2024
spot_img
More

    ജനാഭിമുഖ കുര്‍ബാന തുടരാന്‍ മാര്‍പാപ്പ ആര്‍ച്ച് ബിഷപ് ആന്റണി കരിയിലിന് അനുവാദം നല്കിയിരുന്നു എന്ന പ്രചരണം വാസ്തവവിരുദ്ധം: സീറോ മലബാര്‍ സഭ

    എറണാകുളം: എറണാകുളം-അങ്കമാലി അതിരൂപതയില്‍ ജനാഭിമുഖ കുര്‍ബാന തുടരാനുളള അനുവാദം മാര്‍പാപ്പ, ആര്‍ച്ച് ബിഷപ് ആന്റണി കരിയിലിന് നല്കിയിരുന്നു എന്ന പ്രചരണം വാസ്തവവിരുദ്ധമാണെന്ന് സീറോ മലബാര്‍ മേജര്‍ ആര്‍ക്കിഎപ്പിസ്‌ക്കോപ്പല്‍ കൂരിയായില്‍ നിന്നുള്ള വിശദീകരണക്കുറിപ്പ് പറയുന്നു.

    പരിശുദ്ധ സിംഹാസനത്തില്‍ നിന്ന് നല്കിയ നിര്‍ദ്ദേശത്തിന് വിരുദ്ധമായാണ് കരിയില്‍ പിതാവ് എറണാകുളം-അങ്കമാലി അതിരൂപതക്ക് മുഴുവനുമായി വിശുദ്ധ കുര്‍ബാനയുടെ ഏകീകൃത അര്‍പ്പണരീതിയില്‍ നിന്ന് ഒഴിവുനല്കിക്കൊണ്ട് സര്‍ക്കുലര്‍ നല്കിയതെന്ന് വിശദീകരണക്കുറിപ്പ് പറയുന്നു.

    തെറ്റായി നല്കപ്പെട്ട ഈ സര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍ മറ്റ് അവകാശവാദങ്ങളും അസത്യപ്രഘോഷണങ്ങളും രൂപം കൊണ്ടിരിക്കുകയാണെന്നും കുറിപ്പ് ആരോപിക്കുന്നു. പരിശുദ്ധ സിംഹാസനം കരിയില്‍ പിതാവിന് നല്കിയ കത്തും ഈ കത്തിനെ തെറ്റായി വ്യാഖ്യാനിച്ചു കരിയില്‍ പിതാവ് നല്കിയ സര്‍ക്കുലറും ഈ വിഷയത്തില്‍ റോമില്‍ നിന്ന് തുടര്‍ന്നുവന്ന കത്തുകളും അവയുടെ മലയാള പരിഭാഷയും ചേര്‍ത്തുകൊണ്ടാണ് വിശദീകരണക്കുറിപ്പ് നല്കിയിരിക്കുന്നത്.

    എറണാകുളം-അങ്കമാലി അതിരൂപതയില്‍ വിശുദ്ധകുര്‍ബാനയുടെ ഏകീകൃത അര്‍പ്പണരീതി ഇനിയും നടപ്പിലാക്കാത്തതു മൂലം അജപാലനപരമായ ചില പ്രശ്‌നങ്ങള്‍ ഉരുത്തിരിയുകയും അവയുടെ പശ്ചാത്തലത്തില്‍ അസത്യപ്രചരണങ്ങള്‍ നടക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വിശദീകരണക്കുറിപ്പ് .

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!