വത്തിക്കാന്‍ സിറ്റി: വികലാംഗര്‍ക്കായുള്ള ബൈബിള്‍ മതബോധന പരിശീലന കോഴ്‌സ് ഇന്ന് സമാപിക്കും. അസ്സീസിയിലെ ഡോമൂസ് പാച്ചിസ് ഓഫ് സാന്താ മരിയ ദെല്ലി ആഞ്ചലിയിലാണ് കോഴ്‌സ് നടക്കുന്നത്. പതിനഞ്ചാം തീയതിയാണ് കോഴ്‌സ്ആരംഭിച്ചത്.
വികലാംഗര്‍ക്കായുള്ള മതബോധന വിഭാഗമാണ് പരിപാടി സംഘടിപ്പിക്കുന്നത്. അപ്പസ്‌തോലപ്രവര്‍ത്തനം രണ്ടാം അധ്യാത്തിലെ എട്ടാം വാക്യമാണ് പ്രമേയമായി സ്വീകരിച്ചിരിക്കുന്നത്.
വികലാംഗരുടെ കഴിവുകള്‍ പൂര്‍ണ്ണമാക്കുകയും സഭയില്‍ അവരുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയുമാണ് കോഴ്‌സിന്റെ ലക്ഷ്യം.