ബ്രസീല്‍: യാത്രക്കാരുടെ ആത്മീയാവശ്യങ്ങള്‍ നിറവേറ്റാനായി ഹൈവേകളില്‍ നിത്യാരാധനാലയങ്ങള്‍

ബ്രസീല്‍: യാത്രക്കാര്‍ക്ക് മരുപ്പച്ചകളായി മാറിക്കൊണ്ട് ഹൈവേകളില്‍ നിത്യാരാധനാലയങ്ങള്‍. ഗ്യാസ് സ്റ്റേഷനുകളോട് ചേര്‍ന്നാണ് ഈ ആരാധനാകേന്ദ്രങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്.വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നതിനൊപ്പം യാത്രക്കാരുടെ ആത്മീയമായ ആവശ്യങ്ങള്‍ നിറവേറ്റാനും സഹായിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

കുമ്പസാരം, വിശുദ്ധ കുര്‍ബാന, ആരാധന എന്നിവയെല്ലാം ഇവിടെ നടക്കുന്നു. ഇത്തരത്തില്‍ ഏഴു ദേവാലയങ്ങളാണ് ഉള്ളത്,. വിശ്വാസത്തിന് വളരെ പ്രാധാന്യംകൊടുക്കുന്നതുകൊണ്ടാണ് ഇത്തരത്തില്‍ ഹൈവേകളില്‍ ദേവാലയങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്. യാത്രകളില്‍ ദേവാലയങ്ങള്‍ വലിയ ആശ്വാസമാണ്. ദിവ്യകാരുണ്യാരാധനകള്‍ നടക്കുന്ന ദേവാലയങ്ങള്‍ അതിലും വലിയ ആശ്വാസമാണ്. റെഡെ മാര്‍ജോ ഡയറക്ടര്‍ ജാനെത്ത് വാസ് പറയുന്നു.

ഏഴ് ദേവാലയങ്ങള്‍കൂടാതെ ഇനിയും ദേവാലയങ്ങള്‍ ഹൈവേകളില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതായും അദ്ദേഹം അറിയിച്ചു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates