ലോകസമാധാനത്തിനും ഐക്യത്തിനും വേണ്ടിയുള്ള ജപമാല പ്രാര്‍ത്ഥന ഒക്ടോബര്‍ 18 ന്

കാരക്കാസ്: ലോകസമാധാനത്തിനും ഐക്യത്തിനും വേണ്ടിയുളള ജപമാല പ്രാര്‍ത്ഥന ഒക്ടോബര്‍ 18 ന് നടക്കും. പത്തുലക്ഷം കുട്ടികളാണ് ജപമാല പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം കൊടുക്കുന്നത്. പൊന്തിഫിക്കല്‍ സന്നദ്ധസംഘടനയായ എയ്ഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡാണ് ജപമാല പ്രാര്‍ത്ഥന സംഘടിപ്പിക്കുന്നത്.

പത്തുലക്ഷംകുട്ടികള്‍ ജപമാലചൊല്ലുമ്പോള്‍ ലോകം മാറും എന്ന വിശുദ്ധ പാദ്രെ പിയോയുടെ വാക്കുകളാണ് ഇത്തരമൊരു ജപമാല പ്രാര്‍ത്ഥനയ്ക്ക്തുടക്കം കുറിക്കാന്‍ കാരണമായത്. 2015 ലാണ് ഈ പ്രാര്‍ത്ഥനയ്ക്ക് ആരംഭമായത്. വെനിസ്വേലയിലെ കാരക്കാസിലായിരുന്നു ആദ്യത്തെജപമാല പ്രാര്‍ത്ഥന നടന്നത്.തുടര്‍ന്ന് മറ്റ് രാജ്യങ്ങളിലേക്കും പ്രാര്‍ത്ഥന വ്യാപിച്ചു.

ഈ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ കുട്ടികളെയും ഇടവകകളെയും വിദ്യാലയങ്ങളെയും പൊന്തിഫിക്കല്‍ ഫൗണ്ടേഷന്‍ ക്ഷണിക്കുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates