പരിശുദ്ധ ത്രീത്വത്തിലെ മൂന്നാമത്തെ ആളാണ് പരിശുദ്ധാത്മാവ്. ജീവദാതാവാണ് പരിശുദ്ധാത്മാവ്. പരിശുദ്ധാത്മാവ് വിശുദ്ധിയുടെ ആത്മാവാണ് എന്നാണ് റോമ 1:4 പറയുന്നത്. പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്താല്‍ നാം വിശുദ്ധീകരിക്കപ്പെടുകയും ദൈവീകരിക്കപ്പെട്ട് ശക്തിപ്രാപിക്കുകയും ചെയ്യും..
പരിശുദ്ധാത്മാവിന്റെ പ്രതീകങ്ങളെക്കുറിച്ച് ഇനി പറയാം.
ജലം: പരിശുദ്ധാത്മാവ് നമ്മില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന കൂദാശയാണ് മാമ്മോദീസ. ജലത്തില്‍ മുങ്ങിയാണല്ലോ നാം മാമ്മോദീസ സ്വീകരിക്കുന്നത്. ക്ഷാളനം,കുളി എന്നെല്ലാമാണ് മാമ്മോദീസ എന്ന വാക്കിന്റെ അര്‍ത്ഥം.
തൈലം:കൂദാശാ പരികര്‍മ്മങ്ങളില്‍ പരിശുദ്ധാത്മാവിന്റെ ആവാസത്തെസൂചിപ്പിക്കുന്ന പ്രതീകമാണ് എണ്ണ കൊണ്ടുള്ള അഭിഷേകം.
അഗ്നി: പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്തിന്റെ ഊര്‍ജം സൂചിപ്പിക്കുന്ന പ്രതീകമാണ് അഗ്നി.
മേഘവുംപ്രകാശവും: പഴയനിയമത്തില്‍ ഇസ്രായേല്‍ ജനം ദൈവസാന്നിധ്യം തിരിച്ചറിഞ്ഞിരുന്നത് മേഘത്തിലൂടെയും പ്രകാശത്തിലൂടെയുമായിരുന്നു
മുദ്ര: മാമ്മോദീസ, സ്ഥൈര്യലേപനം, തിരുപ്പട്ടം എന്നീകൂദാശകളിലുള്ള മുദ്രവയ്ക്കല്‍ പരിശുദ്ധാത്മാവിന്റെ പ്രതീകമാണ്.
കരം: വിശുദ്ധ കുര്‍ബാനയില്‍ റൂഹാക്ഷണ പ്രാര്‍ത്ഥനയുടെ സമയത്തും കൂദാശാനുഷ്ഠാനങ്ങളില്‍ പരിശുദ്ധാത്മാവിന്റെ ആവാസത്തെ സൂചിപ്പിക്കുന്ന പ്രാര്‍തഥനകളിലും പുരോഹിതന്‍ സാധാരണയായി കരങ്ങള്‍ കമിഴ്ത്തിപ്പിടിക്കുന്നു
കൈവിരല്‍: പരിശുദ്ധാത്മാവിനെ പിതാവിന്റെ വലതുകൈയിലെ വിരല്‍ എന്നാണ് വിളിക്കുന്നത്.
പ്രാവ്: ക്രൈസ്തവചിത്രകലയില്‍ ഉപയോഗിക്കുന്ന പ്രാവിന്റെ ചിത്രം പരിശുദ്ധാത്മാവിന്റെ പ്രതീകമാണ്.