Friday, April 4, 2025
spot_img

ഫ്രാന്‍സിസ് മാര്‍പാപ്പ നവംബറില്‍ ബഹറിന്‍ സന്ദര്‍ശിക്കും

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ നവംബറില്‍ ബഹറിന്‍ സന്ദര്‍ശിക്കും. നവംബര്‍ മൂന്നു മുതല്‍ ആറു വരെയാണ് മാര്‍പാപ്പയുടെ ബഹറിന്‍ സന്ദര്‍ശനം. സെപ്തംബര്‍ 15 ന് കസഖിസ്ഥാന്‍ സന്ദര്‍ശനം കഴിഞ്ഞ് തിരികെവരുമ്പോള്‍ വിമാനത്തില്‍ വച്ച് നടന്ന പത്രസമ്മേളനത്തില്‍ ബഹറിന്‍ പര്യടനത്തെക്കുറിച്ച് മാര്‍പാപ്പ സൂചിപ്പിച്ചിരുന്നു. എന്നാല്‍ അക്കാര്യത്തിന് തീരുമാനമായത് ഇപ്പോഴാണ്.

ഹോളി സീ പ്രസ് ഓഫീസ് ഡയറക്ടര്‍ മാറ്റോ ബ്രൂണിയാണ് ബഹറിന്‍ പര്യടനത്തെക്കുറിച്ച് ഔദ്യോഗികമായി അറിയിച്ചത്. യാത്രയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കും.

1.7 മില്യന്‍ ജനസംഖ്യയുളള ബഹ്‌റനില്‍ 70 ശതമാനവുംമുസ്ലീമുകളാണ്. ക്രൈസ്തവര്‍ വെറും 14 ശതമാനമാണ്. ഫിലിപ്പൈന്‍സ്, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്ന് കുടിയേറിയ 80000 കത്തോലിക്കരും ഇവിടെയുണ്ടെന്ന് കണക്കാക്കപ്പെടുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates

error: Content is protected !!