Friday, April 3, 2026
spot_img
More

    കത്തോലിക്കാ കന്യാസ്ത്രീക്ക് ബീഹാര്‍ ഗവണ്‍മെന്റിന്റെ ആദരവ്

    പാറ്റ്‌ന: സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട് നടത്തിയ സേവനങ്ങളെയും സംഭാവനങ്ങളെയും മാനിച്ച് ബീഹാര്‍ഗവണ്‍മെന്റ് കത്തോലിക്കാകന്യാസ്ത്രീയെ ആദരിച്ചു. പ്രസന്റേഷന്‍ സന്യാസിനിയായ സിസ്റ്റര്‍ ഡൊരോത്തി ഫെര്‍ണാണ്ടസിനെയാണ് സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി മദന്‍ സാഹനി അവാര്‍ഡ് നല്കി ആദരിച്ചത്.

    ബീഹാറിലെ വിമന്‍ ഡവലപ്‌മെന്‍് കോര്‍പ്പറേഷന്‍ നവരാത്രി ആഘോഷങ്ങളോട് അനുബന്ധിച്ച് വിവിധ രീതിയില്‍ ശ്രദ്ധേയരായ ഒമ്പതു സ്ത്രീകളെ തിരഞ്ഞെടുത്തിരുന്നു. അതിലാണ് സിസ്റ്റര്‍ ഡൊരോത്തിയും ഉള്‍പ്പെട്ടത്.

    1997 മുതല്‍ പാറ്റ്‌നയില്‍ സാമൂഹ്യസേവനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തിയാണ് സിസ്റ്റര്‍ ഡൊരേത്തി. അതിരൂപതയിലെ വനിതാ കമ്മീഷനിലും ഫോറം ഫോര്‍ സോഷ്യല്‍ ഇന്‍ഷ്യേറ്റീവിസിലും അംഗമാണ് സിസ്റ്റര്‍ ഡൊരേത്തി. ഫോറം ഓഫ് റിലീജിയസ് ഫോര്‍ ജസ്റ്റീസ് ആന്റ് പീസിലെ നാഷനല്‍ കോര്‍ഡിനേറ്ററുമാണ്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!