ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി

ദിബ്രുഗഡ്: ആന്ധ്രാപ്രദേശില്‍ ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായ മലയാളി വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി. ദിബ്രുഗഡ് രൂപതാംഗമായ ഫാ. ജോസഫ് മൂലനെയാണ് റെയില്‍വേ ട്രാക്കിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. 91 വയസായിരുന്നു. ചൊവ്വാഴ്ച എറണാകുളത്തേക്കുള്ള യാത്രയ്ക്കിടയിലാണ് വൈദികനെ കാണാതായത്. രാത്രി പത്തരയോടെയാണ് കാണാതായത്. തുടര്‍ന്ന് രൂപത ഇതുസംബന്ധിച്ച് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു, ആര്‍പിഎഫിന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നുണ്ടായിരുന്നു, ഏലൂരിലെ റെയില്‍വെട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. യാത്രയ്ക്കിടെ അബദ്ധത്തില്‍ ട്രെയിനില്‍ നിന്ന് വീണതായിരിക്കാമെന്നാണ് പ്രാഥമികനിഗമനം.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates