ഗോവ: സൊസൈറ്റി ഓഫ പില്ലാര്‍ സമൂഹത്തിന് സന്തോഷവും അഭിമാനവും നല്കിക്കൊണ്ട് പത്തു ഡീക്കന്മാര്‍ അഭിഷിക്തരായി. ഗോവ ആന്റ് ഡാമിയന്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ഫിലിപ്പ് നേരി അഭിഷേകച്ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ആര്‍ച്ച് ബിഷപ് ഫിലിപ്പ് നേരി കര്‍ദിനാളായി ഉയര്‍ത്തപ്പെട്ടതിന് ശേഷം അദ്ദേഹം പങ്കെടുക്കുന്ന ആദ്യ ചടങ്ങുകൂടിയായിരുന്നു വൈദികാഭിഷേകം.
സൊസൈറ്റി ഓഫ് ദ മിഷനറീസ് ഓഫ് സെ്ന്റ് ഫ്രാന്‍സിസ് സേവ്യര്‍ എന്നാണ് പില്ലാര്‍ സമൂഹം ഔദ്യോഗികമായി അറിയപ്പെടുന്നത്. 1887 ല്‍ വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ ആണ് ഈ സന്യാസസമൂഹം സ്ഥാപിച്ചത് തദ്ദേശീയ സന്യാസസമൂഹമായ പില്ലാര്‍ വൈദികര്‍ ഇന്ത്യയുടെ 31 രൂപതകളിലുംവിദേശത്ത് 9 രാജ്യങ്ങളിലും സേവനനിരതരാണ്.