സ്‌നേഹഅടിമത്തത്തിന് പ്രതിസമ്മാനമായി ദിവ്യനാഥന്‍ നല്കുന്ന മൂന്ന് ദാനങ്ങളെക്കുറിച്ചറിയാമോ?

സ്‌നേഹം അടിമത്തമാണ്. പക്ഷേ ദൈവത്തോടുളളസ്‌നേഹമാകുമ്പോള്‍ ആ അടിമത്തത്തിന് അനുഗ്രഹം ലഭിക്കും. ദൈവമനുഷ്യന്റെ സ്‌നേഹഗീതയിലാണ് ഈ വെളിപെടുത്തല്‍. സ്‌നേഹ അടിമത്തത്തിന് പ്രതിസമ്മാനമായി ദിവ്യനാഥന്‍ നല്കുന്ന മൂന്ന് ദാനങ്ങളെക്കുറിച്ച് അതില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്.

1 ആത്മാവിനെ തടസ്സപ്പെടുത്തുന്നതും ബന്ധനത്തിലാക്കുന്നതും വിഭ്രാന്തിയിലേക്ക് നയിക്കുന്നതുമായ എല്ലാ ആശങ്കകളിലും അടിമയ്ക്കടുത്ത ഭയത്തിലും നിന്ന് നമ്മെ സ്വതന്ത്രരാക്കും.

2 പുത്രസഹജമായ ശരണത്തോടെ പിതാവിനെ എന്ന പോലെ ദൈവത്തെ ദര്‍ശിക്കാന്‍ പറ്റിയ വിധം നമ്മുടെ ഹൃദയങ്ങളെ വിശാലമാക്കുന്നു.

3 ആര്‍ദ്രവും പുത്രസഹജവുമായ സ്‌നേഹം നമ്മില്‍ ഉജ്ജ്വലിപ്പിക്കുന്നു..

ദൈവമേ അങ്ങയുടെ സ്‌നേഹ അടിമത്തത്തില്‍ എന്നെ ഒരു അടിമയാക്കി മാറ്റണമേ.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates