Sunday, July 13, 2025
spot_img
More

    ആളുകളെ ക്രിസ്തുവിശ്വാസത്തിലേക്ക് അടുപ്പിച്ചതിന് സുവിശേഷപ്രവര്‍ത്തകര്‍ക്ക് കത്തി ആക്രമണം

    നെയ്‌റോബി: ക്രൈസ്തവ-ഇസ്ലാം സംവാദത്തിലൂടെ അനേകരെ ക്രിസ്തുമതവിശ്വാസത്തിലേക്ക് അടുപ്പിച്ചതിന് രണ്ടു സുവിശേഷപ്രവര്‍ത്തകര്‍ക്ക് നേരെ കത്തിയാക്രമണം.

    ആന്‍ഡ്രൂ ഡിക്കൂസൂക്ക എന്ന 35 കാരനും റൊണാള്‍ഡ് മുസാസി എന്ന 26 കാരനുമാണ് ആക്രമണത്തില്‍ ഗുരുതരമായപരിക്കേറ്റത്. ഇഗാന്‍ഗ ജില്ലയില്‍ ഇവര്‍ ഇസ്ലാം-ക്രൈസ്തവ സംവാദം സംഘടിപ്പിക്കുകയും അനേകം ഇസ്ലാം പണ്ഡിതരെ വാക്കുമുട്ടിക്കുകയും ചെയ്തിരുന്നു.

    മുസ്ലീം ഭൂരിപക്ഷമുള്ള ജില്ലയിലെ വിവിധപ്രദേശങ്ങളിലായിരുന്നു സംവാദം സംഘടിപ്പിച്ചിരുന്നത്. സംവാദത്തിലൂടെ അനേകര്‍ ക്രിസ്തുവിലേക്ക് ആകൃഷ്ടരായതാണ് മുസ്ലീംമതമൗലികവാദികളെ അസ്വസ്ഥപ്പെടുത്തിയത്. തുടര്‍ന്നാണ് ആക്രമണം നടന്നത്. ജീവിതത്തിന്റെ നാനാതുറകളിലുള്ള വ്യക്തികളാണ് ഈ സംവാദത്തിലൂടെ ക്രിസ്തുവിനെ തങ്ങളുടെ ജീവിതത്തിന്റെ നിയന്താവായി സ്വീകരിച്ചത്.

    മുസ്ലീമുകള്‍ പോലും ക്രിസ്തുമതത്തിലേക്ക് ചേക്കേറിയത് ഒരു കൂട്ടംമതമൗലികവാദികളെ കോപാകുലരാക്കുകയുംഅവര്‍ സംവാദങ്ങള്‍ തടസ്സപ്പെടുത്താന്‍ ആരംഭിക്കുകയുംചെയ്തിരുന്നു, സംവാദം അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങുന്നവഴിക്കാണ് ആന്‍ഡ്രുവും റൊണാള്‍ഡോയും ആക്രമിക്കപ്പെട്ടത്. സംഘം ചേര്‍ന്നായിരുന്നു ആക്രമണം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!