പട്ടാളവേഷത്തില്‍ ഇസ്ലാമിക തീവ്രവാദികള്‍ ആള്‍ക്കൂട്ടത്തില്‍ കടന്നുകയറി ക്രിസ്ത്യാനികളുടെ കഴുത്തു മുറിച്ചു

നാമ്പുല: പട്ടാളവേഷത്തില്‍ ഇസ്ലാമിക തീവ്രവാദികള്‍ ആള്‍ക്കൂട്ടത്തില്‍ കടന്നുകയറി ക്രൈസ്തവരെ തിരഞ്ഞുപിടിച്ച് അവരുട കഴുത്തുമുറിച്ചു. മൊസാംബിക്കിലെ നാമ്പുല പ്രോവിന്‍സിലാണ് സംഭവം. നാക്കാല ബിഷപ് ആല്‍ബെര്‍ട്ടോ വേറയാണ് ഇക്കാര്യം എയ്ഡ് റ്റുദ ചര്‍ച്ച് ഇന്‍ നീഡിനോട് വ്യക്തമാക്കിയത്. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടുവന്ന ഒരാളുടെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ടാണ് ബിഷപ് ഇ്ത് പറഞ്ഞത്.

തീവ്രവാദികള്‍ മിലിട്ടറി വേഷത്തിലായിരുന്നു. ആള്‍ക്കൂട്ടത്തിലേക്ക് കടന്നുകയറി നിങ്ങളില്‍ ആരെല്ലാമാണ് മുസ്ലീമുകള്‍, ആരെല്ലാമാണ് ക്രിസ്ത്യാനികള്‍ എന്ന് അവര്‍ ചോദിക്കുന്നുണ്ടായിരുന്നു.

ക്രൈസ്തവരാണെന്ന് തിരിച്ചറിഞ്ഞവരുടെ കൈകള്‍ പിന്നിലേക്ക് പിടിച്ചുകെട്ടി കഴുത്ത് ഛേദിക്കുകയായിരുന്നു. പതിനൊന്നു പേരാണ് ഇപ്രകാരം കൊല്ലപ്പെട്ടത്.

ആളുകള്‍ ഈ സംഭവത്തോടെ ഭയചകിതരായി കഴിയുകയാണ്. അവര്‍ക്ക് പുറത്തേക്ക് പോകാനോ ആള്‍ക്കൂട്ടത്തിന്റെ ഭാഗമാകാനോ കഴിയുന്നില്ല.

മൊസാാംബിക്കില്‍ അടുത്തയിടെയാണ് 83കാരിയായ കന്യാസ്ത്രീയെ തീവ്രവാദികള്‍ കൊലചെയ്തത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates