വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയെ കണ്ടതിന് ശേഷം മാര്‍പാപ്പ പറഞ്ഞ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടുള്ള എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ്താഴത്തിന്റെ വീഡിയോ വൈറലാകുന്നു.വത്തിക്കാനില്‍ നിന്നാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
ഫ്രാന്‍സിസ് മാര്‍പാപ്പയുമായി സംസാരിച്ചതിന് ശേഷം ഉടന്‍തന്നെയാണ് താന്‍ ഈ വീഡിയോ ചെയ്തതെന്ന് മാര്‍ താഴത്ത്പറയുന്നു. എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടന്നുകൊണ്ടിരിക്കുന്ന കുര്‍ബാന വിവാദങ്ങളില്‍ മാര്‍പാപ്പ അതീവദു:ഖിതനാണെന്നും അതിരൂപതയിലെ വൈദികരോട് സിനഡിനെ അനുസരിക്കാന്‍ പറയൂ എന്ന് അദ്ദേഹം ആവശ്യപ്പെട്ടതായും മാര്‍ താഴത്ത് അറിയിച്ചു.
എറണാകുളം-അങ്കമാലിഅതിരൂപതയിലെ വിവരങ്ങള്‍ കൃത്യമായിതനിക്ക് അറിയാമെന്ന മട്ടിലായിരുന്നു മാര്‍്പാപ്പയുടെപ്രതികരണമെന്ന് മാര്‍ താഴത്ത് വ്യക്തമാക്കി. സീറോമലബാര്‍രീതിയിലാണ് നിങ്ങള്‍ കുര്‍ബാന അര്‍പ്പിക്കേണ്ടതെന്നും പാപ്പ പറഞ്ഞു. വളരെ കുറച്ചുവാക്കുകളേ പാപ്പ സംസാരിച്ചുള്ളൂ. പകഷേ വാക്കുകള്‍ വളരെ ശക്തമായിരുന്നു. കര്‍ദിനാള്‍ പരോളിനെ കണ്ട്‌സംസാരിക്കാനും പാപ്പ ആവശ്യപ്പെട്ടു.
എറണാകുളത്ത് നിന്ന് അയച്ച പല റിപ്പോര്‍ട്ടുകളും വീഡിയോകളും വത്തിക്കാന്‍ കണ്ട് കാര്യങ്ങള്‍ പഠിച്ചുവെന്ന് താന്‍ മനസ്സിലാക്കിയതായും മാര്‍ താഴത്ത്അറിയിച്ചു. അതിന്റെ വെളിച്ചത്തിലാണ് വ്യക്തമായമാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിശുദ്ധ സിംഹാസനം നല്കിക്കൊണ്ടിരിക്കുന്നത്. ഏകീകൃതകുര്‍ബാനഅര്‍പ്പണരീതി എല്ലാവരും അനുസരിക്കണമെന്നാണ് പാപ്പ ആവശ്യപ്പെട്ടിരിക്കുന്നത്.
നിങ്ങള്‍ സീറോ മലബാര്‍ കത്തോലിക്കരാണ്,ലത്തീന്‍ കത്തോലിക്കരല്ല അതുകൊണ്ട് സീറോ മലബാര്‍ സിനഡ് നിശ്ചയിച്ച രീതിയിലുള്ള കുര്‍ബാനയാണ് അര്‍പ്പിക്കേണ്ടത് എന്ന് വത്തിക്കാന്‍ തറപ്പിച്ച് ആവര്‍ത്തിക്കുകയുണ്ടായി. വൈദികരോട് തങ്ങളെടുത്ത പ്രതിജ്ഞ ഓര്‍മ്മിക്കണമെന്നു പറഞ്ഞതായും മാര്‍ താഴത്ത് വ്യക്തമാക്കി.