ഒന്റാറിയോ: കാനഡായില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള അക്രമം വര്‍ദ്ധിക്കുന്നതായി കണക്കുകള്‍. 2020 നും 2021 നും ഇടയിലുള്ള കണക്കുകളെ ആസ്പദമാക്കി സ്റ്റാറ്റിറ്റിക്‌സ് കാനഡയാണ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
കത്തോലിക്കാ വിരുദ്ധ മുന്‍വിധികളാണ് അക്രമങ്ങള്‍ക്ക് പിന്നിലുള്ളതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കത്തോലിക്കാ വിരുദ്ധ മുന്‍വിധികളുടെ ഭാഗമായികഴിഞ്ഞ വര്‍ഷം 155 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ ഇത് വെറും 43 ആയിരുന്നു.