മാസച്യൂസെറ്റ്‌സ്: പീഡിത ക്രൈസ്തവരുടെ അമ്മ എന്ന പേരില്‍ മാതാവിന്റെ നാമത്തില്‍ പുതിയദേവാലയം. ഇത്തരത്തില്‍ ലോകത്തില്‍ തന്നെ മൂന്നാമത്തെ ദേവാലയമാണ് മാസച്യൂസെറ്റ്‌സില്‍ വെള്ളിയാഴ്ച കൂദാശ ചെയ്തത്.
ബിഷപ് റോബര്‍ട്ട് മാക്മാനസ് ദേവാലയത്തിന്റെ കൂദാശനിര്‍വഹിച്ചു. ഇറാക്കില്‍ നിന്നുള്ള ഡീക്കന്‍ ഇബ്രാഹിം ലാല്ലോ വരച്ച പരിശുദ്ധ ദൈവമാതാവിന്റെ ഐക്കണും ദേവാലയത്തില്‍ പ്രതിഷ്ഠിച്ചു. 2014 ല്‍ ഐഎസ് അധിനിവേശത്തെ തുടര്‍ന്ന് ഇറാക്ക് വിട്ടുപോവുകയും പിന്നീട് തിരികെവരികയും ചെയ്ത വ്യക്തിയാണ് ലാല്ലോ.
മിഡില്‍ ഈസ്റ്റിലെ പീഡിത ക്രൈസ്തവര്‍ക്കായി സ്ഥാപിതമായിരിക്കുന്ന നോണ്‍പ്രോഫിറ്റ് ഓര്‍ഗനൈസേഷനായ നസ്രായന്‍ ഡോട്ട് ഓര്‍ഗ്ിന്റെ ആഭിമുഖ്യത്തിലാണ് ദേവാലയങ്ങള്‍ നിര്‍മ്മിക്കുന്നത്.
പീഡിത ക്രെസ്തവരുടെ അമ്മ എന്ന പേരില്‍ മാതാവിന്റെ പേരിലുള്ള ആദ്യ ദേവാലയം സ്ഥാപിക്കപ്പെട്ടത് 2017 ല്‍ ന്യൂയോര്‍ക്ക് സിറ്റിയിലായിരുന്നു. രണ്ടാമത്തേത് ലണ്ടനിലാണ്.