പോ്‌ക്കോസോള്‍: കോസ്റ്റാറിക്കയിലെ പോക്കോസോള്‍ സെന്റ് റോസ് ഓഫ്‌ലീമ ദേവാലയത്തിലെ സക്രാരി തകര്‍ക്കുകയും കൂദാശ ചെയ്തതിരുവോസ്തികള്‍ മോഷണംപോകുകയും ചെയ്തു.
തിരുവോസ്തിക്ക് പുറമെ സൗണ്ട് സിസ്‌ററം, വിശുദ്ധ കുര്‍ബാനയ്ക്ക് ഉപയോഗിക്കുന്ന പാത്രങ്ങള്‍ തുടങ്ങിയവയും അപഹരിക്കപ്പെട്ടിട്ടുണ്ട്. ഒക്ടോബര്‍ 19 ന് രൂപത പുറപ്പെടുവിച്ച വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
മോഷണവും തിരുവോസ്തി യുടെ നഷ്ടവും കണക്കിലെടുത്ത് ദേവാലയത്തില്‍ പ്രായശ്ചിത്ത പരിഹാരബലികള്‍ അര്‍പ്പിച്ചു. തിരുമണിക്കൂര്‍ ആരാധനയും നടന്നു.