നോര്‍ത്ത് കിവു: കത്തോലിക്കാ മിഷന്‍ ഹോസ്പിറ്റല്‍ ആക്രമണത്തില്‍ കന്യാസ്ത്രീ ഉള്‍പ്പടെ ഏഴു പേര്‍ കൊല്ലപ്പെട്ടു. ഇസ്ലാമിക തീവ്രവാദികളാണ് ആക്രമണം നടത്തിയത്. ആശുപത്രിയില്‍ സേവനം ചെയ്യുകയായിരുന്ന സിസ്റ്റര്‍ മേരി കാവുക്കെയാണ് കൊല്ലപ്പെട്ടത്. കൂടാതെ ആറു രോഗികളും. ഏഴുപേരെയും അക്രമികള്‍ വെടിവച്ചുകൊല്ലുകയായിരുന്നു. ഹോസ്പി്റ്റല്‍ ആക്രമണത്തോട് അനുബന്ധി്ച്ച് രണ്ടു കന്യാസ്ത്രീകളെ കാണാതായിട്ടുണ്ട്. ഇവരെ തട്ടിക്കൊണ്ടുപോയതാണോ അതോ ആക്രമണം കണ്ട് ഭയന്ന് ഓടി രക്ഷപ്പെട്ടതാണോ അതോ കൊല്ല്‌പ്പെട്ടോ എന്നൊന്നും കൃത്യമായി അറിയില്ല.
ആശുപത്രിയില്‍ നിന്ന് മരുന്നും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളും കവര്‍ന്നെടുത്തതിന് ശേഷമായിരുന്നു വെടിവയ്പ്. ലിറ്റില്‍ സിസ്റ്റേഴ്‌സ് ഓഫ് പ്രസന്റേഷന്‍ സന്യാസസമൂഹാംഗമാണ് കൊല്ലപ്പെട്ട സിസ്റ്റര്‍ മേരി.
നോര്‍ത്ത് കിവുവില്‍ ഒക്ടോബര്‍ നാലിന് 20 ക്രൈസ്തവരെ അക്രമികള്‍ കൊലപ്പെടുത്തിയിരുന്നു. ഫെബ്രുവരിയില്‍ ഒരു കത്തോലിക്കാ വൈദികനും കൊല ചെയ്യപ്പെട്ടിരുന്നു.