നല്ലവണ്ണം പ്രാര്‍ത്ഥിക്കാന്‍ വളരെ ചൊല്ലണമെന്നില്ല എന്ന് പറഞ്ഞത് മറ്റാരുമല്ല ആര്‍സിലെ വിശുദ്ധ ജോണ്‍ മരിയ വിയാനിയാണ്. നമ്മുടെ ഹൃദയം ദൈവത്തിലേക്ക് സമര്‍പ്പിക്കുക എന്നതാണ് പ്രധാനം. നമ്മുടെ ഹൃദയം അവിടുത്തെ തുറന്നുകാണിക്കുന്നു, അവിടുത്തെ തിരുസന്നിധിയില്‍ ആയിരിക്കുന്നതുകൊണ്ട് നാം സന്തോഷിക്കുന്നു. ഇതാണ് ഏറ്റവും നല്ല പ്രാര്‍ത്ഥനാരീതി. വിശുദ്ധന്‍പറഞ്ഞതാണ് ഈ വാക്കുകള്‍.
അതുകൊണ്ട് ഒരുപാട് പ്രാര്‍ത്ഥിക്കരുത് എന്നല്ല പ്രാര്‍ത്ഥിക്കുമ്പോള്‍ അതില്‍ ഹൃദയമുണ്ടായിരിക്കുക എന്നതാണ് പ്രധാനം. ഈശോയോടുള്ള സ്‌നേഹം കൊണ്ട് നിറഞ്ഞ് നമുക്ക് പ്രാര്ത്ഥിക്കാം. ഏതുപ്രാര്‍ത്ഥനയിലും സ്‌നേഹം നിറയട്ടെ..