മറ്റ് പല കാര്യങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നവരാണെങ്കിലും പാപികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നവര്‍ വളരെ കുറവായിരിക്കും. എന്നാല്‍പാപികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണം എന്നാണ് ഈശോപറയുന്നത്. യേശുവിന്റെ കണ്ണുകളിലൂടെ എന്ന കൃതിയിലാണ് ഈശോയുടെ ഈ നിര്‍ദ്ദേശം.
പാപികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ അതുവഴിനമ്മുടെ ജീവിതത്തിലേക്ക് വരുന്ന നന്മകളെക്കുറിച്ചും ഈശോ വ്യക്തമാക്കുന്നുണ്ട്. അതേക്കുറിച്ച് പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്:
പാപികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും അവര്‍ക്ക് സഹായം വാഗ്ദാനം ചെയ്യുകയും അവരെ ദണ്ഡിക്കാതിരിക്കുകയുംചെയ്യുമ്പോള്‍ പാപം നിങ്ങളെ കെണിയില്‍വീഴ്ത്തുകയോ ദൈവത്തിലുള്ളജീവിതത്തില്‍ നിന്നും വ്യതിചലിപ്പിക്കുകയോ ചെയ്യുകയില്ല എന്നു നിങ്ങള്‍ കണ്ടെത്തും. മറ്റുള്ളവരുടെ തെറ്റായപ്രവൃത്തികള്‍ കണ്ട് അസ്വസ്ഥരാകേണ്ടതില്ല എന്നും യേശു ഇവിടെ വ്യക്തമാക്കുന്നുണ്ട്.
മറ്റുള്ളവരുടെപ്രവൃത്തികളെയോര്‍ത്ത് കുറ്റപ്പെടുത്തി കഴിയുമ്പോള്‍ അത്തരം കാര്യങ്ങള്‍ നമ്മെ പ്രാര്‍ത്ഥനകളില്‍ നിന്നും ദൈവസ്‌നേഹത്തില്‍ നി്ന്നും അകറ്റുമെന്നും ഒരു മനുഷ്യനില്‍ നിന്ന് മറ്റൊരുവനിലേക്ക് അവനെ നശിപ്പിക്കാായിപാപം എത്തിച്ചേരുന്നത് ഇപ്രകാരമാണെന്നുമാണ് ഈശോ പറയുന്നത്.
അതുകൊണ്ട് അവനെന്തു ചെയ്തു, അവള്‍ ചെയ്തത് കണ്ടില്ലേ എന്ന മട്ടില്‍ കുറ്റപ്പെടുത്താതെ പാപികള്‍ക്കുവേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.