Saturday, December 21, 2024
spot_img
More

    ബ്ലാക്ക് മാസ്: ഇക്കാര്യങ്ങള്‍ അറിയാതെ പോകരുതേ…

    മധ്യകാലയൂറോപ്പില്‍ ആരംഭിക്കുകയും പിന്നീട് നിരവധി രൂപമാറ്റങ്ങളോടെ ആധുനികലോകത്തില്‍ എത്തിനില്ക്കുകയും ചെയ്യുന്ന ഒന്നാണ് കറുത്ത കുര്‍ബാന അഥവാ ബ്ലായ്ക്ക് മാസ്.

    വിശുദ്ധകുര്‍ബാനയെ അവഹേളിക്കുന്ന ദുരുദ്ദേശ്യപരമായ ഒരു അനാചാരമാണ് ഇത്. വിദേശരാജ്യങ്ങളില്‍ തുടങ്ങിയെങ്കിലും ഇന്ന് നമ്മുടെ നാട്ടിലും കറുത്ത കുര്‍ബാന വ്യാപകമായിക്കഴിഞ്ഞിരിക്കുന്നു.

    കത്തോലിക്കര്‍ വിശുദ്ധമായി കരുതുന്നവയെ അവിശുദ്ധമായി ഉപയോഗിക്കല്‍, നഗ്നമായ സ്ത്രീശരീരത്തെ അള്‍ത്താരയായി ഉപയോഗിക്കുക തുടങ്ങിയവുംഎഴുതാന്‍ പോലും കഴിയാത്തത്ര മ്ലേച്ഛതകളും കറുത്ത കുര്‍ബാനയുടെ ഭാഗമാണ്. കത്തോലിക്കാ പൗരോഹിത്യം ഉപേക്ഷിച്ചുവന്നവരാണ് കറുത്ത കുര്‍ബാന അര്‍പ്പിക്കുന്നവരില്‍ കൂടുതലും.

    അതീവരഹസ്യമായിട്ടാണ് കറുത്ത കുര്‍ബ്ാന അര്‍പ്പിക്കപ്പെടുന്നത്. വളരെ സ്വഭാവികം എന്ന രീതിയിലാണ് കറുത്ത കുര്‍ബാനയിലേക്കും സാത്താന്‍ ആരാധനയിലേക്കും യുവജനങ്ങളെ ആകര്‍ഷിച്ചുകൊണ്ടുപോകുന്നത്. സിനിമയും ഡാ്ന്‍സും പാട്ടും ഇതിനായി ദുരുപയോഗിക്കുന്നുണ്ട്.

    കറുത്ത കുര്‍ബാനയുടെ പരമമായ ലക്ഷ്യം സാത്താനെ പ്രീണിപ്പിക്കുകയാണ്. അതിനായി ഏതുക്രൂരതകളും അവര്‍ ചെയ്യും. മനസ്സാക്ഷി ഇത്തരക്കാര്‍ക്കുണ്ടായിരിക്കുകയില്ല.

    ദൈവപുത്രനെ പുച്ഛിച്ചുതള്ളുകയും തന്നെശുദ്ധീകരിച്ച പുതിയഉടമ്പടിയുടെ ര്ക്തത്തെ അശുദ്ധമാക്കുകയും കൃപയുടെആത്മാവിനെ അവമാനിക്കുകയും ചെയ്തവന്‌ലഭിക്കുന്നശിക്ഷ എത്ര കഠോരമായിരിക്കും എന്ന് ഹെബ്ര 10:29 ല്‍ ചോദിക്കുന്നത് നമുക്ക് മറക്കാതിരിക്കാം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!