വത്തിക്കാന്‍ സിറ്റി: അറുപതിനായിരത്തോളം ആളുകളുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ വച്ച് കര്‍ദിനാള്‍ ലിയോനാര്‍ഡോ സ്‌റ്റെയ്‌നര്‍, ബെനിഗ്ന കാര്‍ഡോസ ഡാ സില്‍വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. ചാരിത്ര്യശുദ്ധിയുടെ നായിക യെന്നാണ് അദ്ദേഹം ബെനിഗ്നയെ വിശേഷിപ്പിച്ചത്. ചാരിത്ര്യശുദ്ധി കാത്തൂസൂക്ഷിക്കാനുള്ള ശ്രമത്തില്‍ മരണമടയുമ്പോള്‍ ബ്രസീലിന്റെ അഭിമാനമായി മാറിയിരിക്കുന്ന ഈ പെണ്‍കുട്ടിക്ക് വെറും 13 വയസായിരുന്നു പ്രായം.
റൗല്‍ ആല്‍വസ്് എന്ന ചെറുപ്പക്കാരന്‍ അവളെ വെട്ടികൊലപ്പെടുത്തുകയായിരുന്നു. പതിവുപോലെ അരുവിയില്‍ നിന്ന് വെള്ളമെടുക്കാന്‍പോവുകയായിരുന്ന അവളെ റൗള്‍ കടന്നാക്രമിക്കുകയായിരുന്നു. അവന്റെ ആക്രമണത്തിന് കീഴടങ്ങാതിരുന്നപ്പോള്‍ ദേഷ്യം മൂത്തഅവന്‍ വെട്ടുകത്തിയുപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു.
1941 ഒക്‌ടോബര്‍ 24 ന് ആയിരുന്നു ഈ സംഭവം. നന്നേ ചെറുപ്പത്തിലേ ദിവ്യകാരുണ്യത്തോടും ദൈവകല്പനകളോടും ഭക്തിയിലും വിശ്വാസത്തിലുമായിരുന്നു അവള്‍ വളര്‍ന്നുവന്നത്. എല്ലാ ദിവസവും ബൈബിള്‍ വായിക്കുകയും ചെയ്തിരുന്നു. ഏതെങ്കിലും ഒരു പാപം ചെയ്യുന്നതിനെക്കാള്‍ മരിക്കാന്‍ താന്‍ സന്നദ്ധയാണ് എന്നാണ് തന്റെ മരണത്തിലൂടെ ബെന്നിഗ്ന വ്യക്തമാക്കിയത്.
സ്ത്രീകളുടെ അന്തസുകാത്തുസൂക്ഷിക്കാന്‍ സാധിച്ചതിലൂടെ നമ്മുടെ കാലത്ത്‌സ്്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വാഴ്ത്തപ്പെട്ട ബെനിഗ്ന വലിയൊരു മാതൃകയും പ്രചോദനവുമായി മാറിയിരിക്കുകയാണ്.