പതിനഞ്ചാം നൂറ്റാണ്ടിലാണ് ഈ സംഭവം. സ്വിറ്റ്‌സര്‍ലണ്ടിന്റെ ചെറിയൊരു ഗ്രാമമായ എറ്റിസ്വില്ലിലാണ് സംഭവം നടന്നത്.അവിടത്തെ ദൈവാലയത്തില്‍നിന്ന് കൂദാശ ചെയ്ത ഒരു തിരുവോസ്തി ആന്‍ വോഗ്ട്ടിലി എന്ന പെണ്‍കുട്ടി മോഷ്ടിച്ചു. സാത്താന്‍ ആരാധകസംഘത്തിലെ അംഗമായിരുന്നു അവള്‍.
ഇതിന് മുമ്പും ദേവാലയത്തിലെ തിരുവോസ്തികള്‍ മോഷണം പോകുന്നുണ്ടായിരുന്നു. ബ്ലായ്ക്ക് മാസിന് ഉപയോഗിക്കാനായിരുന്നു ഈ തിരുവോസ്തികളുടെ അപഹരണം നടന്നിരുന്നത്.
അന്ന് ആന്‍ തിരുവോസ്തി മോഷ്ടിച്ച്ുകൊണ്ടു സെമിത്തേരിയുടെസമീപത്തെ ഗെയ്റ്റ് കടന്ന് പുറത്തേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരു അത്ഭുതം സംഭവിച്ചു. ആനിന്റെ കയ്യിലിരുന്ന തിരുവോസ്തി വലുതാകാന്‍തുടങ്ങി. അതിന് വലിയ ഭാരം അനുഭവപ്പെട്ടു. ആ ഭാരം താങ്ങാന്‍ ആനിന് സാധിച്ചില്ല.അവള്‍ ഭയചകിതയായി.
തിരികെ ദേവാലയത്തിലേക്ക് പോകാനും അവള്‍ക്ക് കഴിഞ്ഞില്ല.അവള്‍ പെട്ടെന്ന് തിരുവോസ്തി വലിച്ചെറിഞ്ഞു.. വേലിയിലാണ് ആ തിരുവോസ്തി വന്നുവീണത്. ആന്‍ അവിടെ നി്ന്ന് ഓടിപ്പോയി.
പിന്നീട് മറ്റൊരു സ്ത്രീയാണ് വേലിയില്‍ നിന്ന് തിരുവോസ്തി കണ്ടെത്തിയത്.അപ്പോഴേയ്ക്കും തിരുവോസ്തി ഒരു പൂവിന് സമാനമായി മാറിക്കഴിഞ്ഞിരുന്നു.
തിരുവോസ്തി വീണഭാഗത്ത് പിന്നീട് ദേവാലയം പണിയുകയും അവിടെ തിരുവോസ്തി സ്ഥാപിക്കുകയും ചെയ്തു.