മനുഷ്യമനസ്സല്ലേ പലവിധത്തിലുള്ള ചിന്തകളും നമ്മെപിടികൂടിയേക്കാം. അതില്‍നല്ലതുംചീത്തയുമുണ്ടാവാം. പക്ഷേ അത്തരം ചിന്തകളില്‍ എത്രയെണ്ണമുണ്ട് ആത്മാവിന് ഗുണകരമായിരിക്കുന്നത്?
പലപ്പോഴും നമ്മുടെ ചിന്തകളേറെയും ശരീരത്തെക്കുറിച്ചാണ്. ശരീരത്തെ ക്കുറിച്ച് അധികമായിചിന്തിക്കുന്നതുകൊണ്ട് അതുമായിബന്ധപ്പെട്ട പലതരം വികാരങ്ങളായിരിക്കും നാം അനുഭവിക്കുന്നതും. അത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ചായിരിക്കും നമ്മുടെ ചിന്തകള്‍ മുഴുവനും. എന്നാല്‍ നാം എന്തിനെക്കുറിച്ച് ചിന്തിക്കണമെന്ന് വചനം കൃത്യമായി പറയുന്നുണ്ട്.
വചനം പറയുന്നത് അനുസരിച്ച് നാം ചിന്തിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്.
സത്യമായകാര്യങ്ങള്‍
വന്ദ്യമായകാര്യങ്ങള്‍
നീതിയുക്തമായവ, പരിശുദ്ധമായവ, സ്‌നേഹാര്‍ഹവും സ്തുത്യര്‍ഹവുമായവ. ഉത്തമവും പ്രശംസായോഗ്യവും…
ഫിലിപ്പി 4:8 ഇനി പൂര്‍ണ്ണമായും രേഖപ്പെടുത്താം.
അവസാനമായി സഹോദരരേ സത്യവും വന്ദ്യവുംനീതിയുക്തവുംപരിശുദ്ധവും സ്‌നേഹാര്‍ഹവും സ്തുത്യര്‍ഹവും ഉത്തമവും പ്രശംസായോഗ്യവുമായ എല്ലാ കാര്യങ്ങളെയുംകുറിച്ച് ചിന്തിക്കുവിന്‍.
നമ്മുടെ ചിന്തകളില്‍വചനം പറയുന്നത് അനുസരിച്ച് മാറ്റം വരുത്താന്‍ നമുക്ക് ശ്രമിക്കാം.