മരിക്കാതിരുന്നുവെങ്കില്‍.. ഇങ്ങനെ ആഗ്രഹിക്കുന്നവരാണ് പലരും. കാരണം നമുക്ക് ഈ ലോകത്തില്‍ ജീവിച്ചുമതിയായിട്ടില്ല.സുഖഭോഗങ്ങള്‍ മതിയായിട്ടില്ല. സ്വരൂക്കൂ്ട്ടിയസ്വത്തുകൊണ്ട് ഇനിയും അടിച്ചുപൊളിച്ചുജീവിക്കണം. ഇങ്ങനെയാണ് എല്ലാവരുടെയും ആഗ്രഹം. ഇതെല്ലാം വിട്ടുപോകേണ്ടിവരുമല്ലോ എന്ന ചിന്തയാണ് മരണഭയത്തിന് കാരണം.
എന്നാല്‍ മരണത്തെ കീഴടക്കാന്‍ എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ. വിശുദ്ധ ജോണ്‍ ബാപ്റ്റിസ്റ്റ് ഇക്കാര്യത്തില്‍ വ്യക്തമായനിര്‍ദ്ദേശം നല്കുന്നുണ്ട്. മരണത്തെ കീഴടക്കാന്‍ വിശുദ്ധന്‍പറയുന്ന കാര്യം ഇങ്ങനെയാണ്.
നമുക്ക് സ്വഭാവികമായി മരണം ഉണ്ടാകും. ഭീതിയുടെ ഈ ചിന്തയിലൂടെ ഞാനും കടന്നുപോയിട്ടുണ്ട്. എന്നാല്‍ ഞാന്‍ സാധുക്കള്‍ക്ക് വേണ്ടി ചെയ്തിട്ടുളളവഓര്‍ക്കുമ്പോള്‍ സമാധാനവും ആശ്രയബോധവുംഎന്നില്‍ തിരിച്ചുവരുന്നു. അതുകൊണ്ട് എന്റെ ശരണം ഉറച്ചതും ശക്തവുമാണ്. തന്മൂലംഞാന്‍ സ്വര്‍ഗ്ഗത്തിലാണെന്ന തോന്നലാണ് എനിക്കുള്ളത്. അതുകൊണ്ട് സാധുക്കള്‍ക്ക് നന്മ ചെയ്ത് ജീവിക്കുക.
അതെ നന്മചെയ്ത് ജീവിക്കുക, അപ്പോള്‍ മരണഭയം നമ്മെ വിട്ടുപോകും. അതുവഴി ശാന്തതയോടെ മരിക്കാനും നമുക്ക് കഴിയും.