നെയ്‌റോബി: മുസ്ലീമുകളെ ക്രിസ്തുമതത്തിലേക്ക് നയിച്ചതിന്റെ പേരില്‍ സുവിശേഷപ്രഘോഷകന് കത്തിയാക്രമണം. ഈസ്‌റ്റേണ്‍ ഉഗാണ്ടയിലാണ് സംഭവം. ആറു മ്ക്കളുടെ പിതാവായ 43 കാരന്‍ റോബര്‍ട്ട് ഒക്കിയയ്ക്കാണ്ആക്രമണം നേരിടേണ്ടിവന്നത്.
ഇദ്ദേഹത്തെകൂടാതെ മുട്ടെഗ എന്ന വ്യക്തിക്കും ആക്രമണംനേരിടേണ്ടി വന്നതായി വാര്‍ത്തയില്‍ പറയുന്നു. ഗ്രാമത്തിലെ മുസ്ലീം വീടുകള്‍ സന്ദര്‍ശിച്ചു മടങ്ങുമ്പോഴായിരുന്നു ആക്രമണം. അള്ളാഹു അക്ബര്‍ മൂന്നു തവണ വിളിച്ചതിന് ശേഷം വടികൊണ്ട് അടി ആരംഭിച്ചു. പിന്നീട് കത്തികൊണ്ട് തലയുംകാലും മുറിവേല്പിച്ചു.
മുറിവേറ്റ് സഹായത്തിനായി നിലവിളിച്ചുകരയുന്ന സുവിശേഷപ്രഘോഷകരെ വഴിയാത്രക്കാരാണ് ആദ്യം കണ്ടതും ആശുപത്രിയിലെത്തിച്ചതും. ക്രൈസ്തവര്‍ക്ക് നേരെ നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് ഈ സംഭവം.