Wednesday, April 2, 2025
spot_img
More

    അസ്വസ്ഥമാനസരായി കഴിയുന്ന യുവജനങ്ങളെ ഈ വചനം പറഞ്ഞ് ശക്തിപ്പെടുത്താം

    പ്രാര്‍ത്ഥനയില്‍ നിന്നും സഭാത്മകജീവിതത്തില്‍ നിന്നും അകന്നുജീവിക്കുന്ന യുവജനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടാണിരിക്കുന്നത്.കോവിഡ് ഏല്പിച്ച ആത്മീയആഘാതങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇത്. ആഴമേറിയ വിശ്വാസജീവിതത്തിന്റെ കുറവ് നമ്മുടെ യുവജനങ്ങളെ ഭാവിയില്‍ വലിയ പ്രതിസന്ധിയിലേക്കും സങ്കീര്‍ണ്ണതകളിലേക്കും നയിക്കും എന്നതും വാസ്തവമാണ്.

    ഇത്തരമൊരുസാഹചര്യത്തില്‍ വചനത്തിന്റെ അടിത്തറയൊരുക്കി അവരുടെ ജീവിതത്തിന് പ്രകാശം നല്‌കേണ്ടത് മുതിര്‍ന്നവരുടെ കടമയാണ്. യുവജനങ്ങളുടെ എല്ലാവിധത്തിലുള്ള അസ്വസ്ഥതകളെയും നേരിടാനും അവ പരിഹരിക്കാനും ഏറെ സഹായകരമാണ് വചനം.

    യുവജനങ്ങളെ ശക്തിപ്പെടുത്താന്‍, അവരുടെ അസ്വസ്ഥതയെ പരിഹരിക്കാന്‍, പ്രത്യാശയോടെ ജീവിതത്തെ നേരിടാന്‍, ഭാവിയെ ദൈവോചിതമായി രൂപപ്പെടുത്താന്‍ വചനം സഹായിക്കും. ഏതാനും ചില വചനങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. ഈ വചനങ്ങള്‍ നമ്മുടെ മക്കളെ, സഹോദരങ്ങളെ പഠിപ്പിക്കാം..

    ഞാന്‍ നിങ്ങള്‍ക്ക് സമാധാനം തന്നിട്ടു പോകുന്നു. എന്റെ സമാധാനം നിങ്ങള്‍ക്ക് ഞാന്‍ നല്കുന്നു. ലോകംനല്കുന്നതുപോലെയല്ല ഞാന്‍ നല്കുന്നത്. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട. നിങ്ങള്‍ ഭയപ്പെടുകയും വേണ്ട.( വി.യോഹ 14:27)

    ഞാന്‍ നിഗൂഢതയില്‍ ഉരുവാക്കപ്പെടുകയും ഭൂമിയുടെ അധോഭാഗങ്ങളില്‍വച്ച് സൂക്ഷമതയോടെ സൃഷ്ടിക്കപ്പെടുകയും ചെയ്തപ്പോള്‍ എന്റെ രൂപം അങ്ങേക്ക് അജ്ഞാതമായിരുന്നില്ല. എനിക്ക് രൂപം ലഭിക്കുന്നതിന് മുമ്പ് തന്നെ അവിടുത്തെ കണ്ണുകള്‍ എന്നെ കണ്ടു. എനിക്ക് നിശ്ചയിക്കപ്പെട്ടിട്ടുള്ള നാളുകള്‍ ഉണ്ടാകുന്നതിന് മുമ്പ് തന്നെ അങ്ങയുടെ പുസ്തകത്തില്‍ അവ എഴുതപ്പെട്ടു.(സങ്കീ 139:15-16

    കര്‍ത്താവാണ് എന്റെ സഹായകന്‍. ഞാന്‍ ഭയപ്പെടുകയില്ല.മനുഷ്യന് എന്നോട് എന്തു ചെയ്യാന്‍ കഴിയും? (ഹെബ്രാ 13:6)

    ഏശയ്യ 41:10, മത്തായി 11:28-30 എന്നീ തിരുവചനഭാഗങ്ങളും യുവജനങ്ങളെ ഏറെ സഹായിക്കുന്നവയാണ്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!