എന്തുകൊണ്ടാണ് ആദിമനുഷ്യനെ പാപം ചെയ്യുന്നതില്‍ നിന്ന് ദൈവം തടയാതിരുന്നത്?

സഭയുടെ പാരമ്പര്യത്തില്‍ ആദിമനുഷ്യന്റെ പാപത്തെ ഭാഗ്യകാരണമായ അപരാധം എന്നാണ് വിശേഷിപ്പിക്കുന്നത്. കാരണം അത് നമുക്ക് രക്ഷകനെ നേടിത്തന്നു. പിശാചിന്റെ അസൂയ നമുക്ക് നഷ്ടമായതിനെക്കാള്‍ വളരെയേറെ ദൈവാനുഗ്രഹങ്ങള്‍ ക്രിസ്തുവിന്റെ അവാച്യമായ കൃപ നമുക്ക് നേടിത്തന്നിരിക്കുന്നുവെന്നാണ് ആദിപാപത്തെക്കുറിച്ച് മഹാനായ ലെയോ പറഞ്ഞിരിക്കുന്നത്. പാപം വര്‍ദ്ധിച്ചിടത്ത് ദൈവകൃപ അതിലുമുപരിയായി വര്‍ദധിച്ചുവെന്നാണ് പൗലോസ് ശ്ലീഹ പറഞ്ഞിരിക്കുന്നത്. ആദിപാപത്തിന് ശേഷവും മഹത്തരമായ ഔന്നത്യത്തിലേക്ക് മനുഷ്യപ്രകൃതി ഉയര്‍ത്തപ്പെടുന്നതിന് തടസ്സമൊന്നുമില്ല.

തിന്മ സംഭവിക്കാന്‍ ദൈവം അനുവദിക്കുന്നത് അതില്‍ നിന്ന് മഹത്തരമായൊരു നന്മ പുറപ്പെടുവിക്കുന്നതിന് വേണ്ടിയാണ് എന്നാണ് വിശുദ്ധ തോമസ് അക്വീനാസ് പറഞ്ഞിരിക്കുന്നത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates