Sunday, July 13, 2025
spot_img
More

    കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ മൊസംബിക്കില്‍ ഇസ്ലാമിക തീവ്രവാദികള്‍ കൊലപ്പെടുത്തിയത് 29 ക്രൈസ്തവരെ

    മൊംസംബിക്ക്: കഴിഞ്ഞ രണ്ടുമാസത്തിനുളളില്‍ മൊസംബിക്കില്‍ ഇസ്ലാമിക തീവ്രവാദികള്‍ കൊലപ്പെടുത്തിയത് 29 ക്രൈസ്തവരെ. സെപ്തംബര്‍ മുതല്ക്കുള്ള കണക്കാണ് ഇത്. പെനിസ്വല്‍വാല കേന്ദ്രമായുള്ള ബര്‍ണാബാസ് എയ്ഡ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

    ഒക്ടോബര്‍ 3 മുതല്‍ 20 വരെ 20 ക്രൈസ്തവരെ കൊലപ്പെടുത്തുകയും നൂറുകണക്കിനാളുകള്‍ പലായനം ചെയ്തതിന്റെയും ഉത്തരവാദിത്തം അല്‍ ഷഹബാബ് എന്ന തീവ്രവാദി ഗ്രൂപ്പ് ഏറ്റെടുത്തിട്ടുണ്ടെന്ന് ബര്‍ണാബാസ് എയ്ഡ് പറയുന്നു. ഒക്ടോബര്‍ 26 ന് മറ്റൊരു ക്രൈസ്തവനെ കൊലപ്പെടുത്തുകയും ദേവാലയത്തിന് തീവ്രവാദികള്‍ തീ കൊളുത്തുകയും ചെയ്തു.

    2017 മുതല്‍ ആയിരക്കണക്കിന് ക്രൈസ്തവരെയാണ് തീവ്രവാദികള്‍ കൊലപ്പെടുത്തിയിരിക്കുന്നത്. 1 ബില്യന്‍ ആളുകള്‍ അക്രമങ്ങളെ തുടര്‍ന്ന് പലായനം ചെയ്തിട്ടുമുണ്ട്. ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് അക്രമങ്ങള്‍ നിര്‍ബാധം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. പ്രകൃതിവിഭവങ്ങള്‍കൊണ്ടും ഗ്രാഫൈറ്റ്,ഗോള്‍ഡ് തുടങ്ങിയ നിക്ഷേപങ്ങള്‍കൊണ്ടും സമ്പന്നമായ ഗ്രാമങ്ങളെയാണ് ഇസ്ലാമികതീവ്രവാദികള്‍ ലക്ഷ്യംവയ്ക്കുന്നത്.ഇത്തരം ഗ്രാമങ്ങള്‍ കീഴടക്കുന്നതോടെ ക്രൈസ്തവരെ സംബന്ധിച്ച് അവിടെ ജീവിതം ദുഷ്‌ക്കരമാകുന്നു. ജീവനില്‍ ഭയന്നും വിശ്വാസം ത്യജിക്കേണ്ടിവരുമെന്ന് ആശങ്കപ്പെട്ടും പലരും വീടും സ്ഥലവും വിട്ടുപോകേണ്ടിവരുന്നത് ഇത്തരമൊരു സാഹചര്യത്തിലാണ്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!