Tuesday, July 1, 2025
spot_img
More

    എപ്പോഴും പ്രാര്‍ത്ഥിക്കാന്‍ കഴിയുന്നത് എങ്ങനെയാണ്?

    എനിക്ക് തിരക്കാണ്,പ്രാര്‍ത്ഥിക്കാന്‍ സമയമില്ല …പലരും പറയുന്ന ഒഴികഴിവാണ് ഇത്. പ്രാര്‍ത്ഥിക്കാന്‍ സമയമുളളത്അച്ചന്മാര്‍ക്കും കന്യാസ്ത്രീമാര്‍ക്കുമാണെന്നാണ് മറ്റ് ചിലരുടെ വാദം. കുടുംബജീവിതത്തിന്റെ തിര്ക്കുകള്‍ ഇല്ലാത്തത് അവര്‍ക്കായതുകൊണ്ട് അവരാണ് പ്രാര്‍ത്ഥിക്കാന്‍ കൂടുതല്‍ സമയം കണ്ടെത്തേണ്ടത് എന്നാണ് ഇക്കൂട്ടരുടെ വാദം.

    ആശ്രമജീവിതത്തില്‍ ചട്ടപ്രകാരമുളളപ്രാര്‍ത്ഥനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും എല്ലാവര്‍ക്കും പ്രാര്‍തഥിക്കാന്‍ കഴിയും, പ്രാര്‍തഥിക്കാന്‍ സമയം കണ്ടെത്താനും.

    പാശ്ചാത്യസന്യാസജീവിതത്തിന്റെ പിതാക്കന്മാരിലൊരാളായ വിശുദ്ധ ബെനഡിക്ട് പറയുന്നത് പ്രാര്‍ത്ഥിക്കുക, പ്രവര്‍ത്തിക്കുക എന്നാണ്. ജോലിക്കിടയില്‍ പ്രാര്‍ത്ഥിക്കാന്‍ കഴിയും. ജോലിതന്നെ പ്രാര്‍ത്ഥനയാക്കി മാറ്റാനും.

    അപൂര്‍വ്വം ചിലര്‍ക്കെങ്കിലും ഒരു മണിക്കൂറിലേറെ സമയമെടുക്കുന്ന വിശുദ്ധ കുര്‍ബാനയിലോ ജപമാല പ്രാര്‍ത്ഥനയിലോ പങ്കെടുക്കാന്‍ സാധിച്ചെന്നുവരില്ല. പക്ഷേ അവര്‍ക്കും പ്രാര്‍ത്ഥിക്കാന്‍ സമയമുണ്ട്.സമയം കണ്ടെത്തണം.

    ഈശോയേ എന്നെ രക്ഷിക്കണമേ,മാതാവേ എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കണേ, യൗസേപ്പിതാവേ എനിക്ക് വേണ്ടി മാധ്യസ്ഥം ചോദിക്കണേ. കാവല്‍മാലാഖമാരേ എന്റെ കൂടെ വരണേ,പ്രിയപ്പെട്ടവിശുദ്ധരേ എന്റെകാര്യംഓര്‍മ്മിക്കണമേ

    എന്നിങ്ങനെ ഓരോ ജോലിചെയ്യുമ്പോഴും കുളിക്കുമ്പോഴുംകളിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും നടക്കുമ്പോഴും ഒക്കെ പ്രാര്‍ത്ഥിക്കാമല്ലോ. സദാ ഇടവിടാതെ പ്രാര്‍ത്ഥിക്കണം എന്നാണല്ലോ വിശുദ്ധ ഗ്രന്ഥവും ആവശ്യപ്പെടുന്നത്. നമുക്ക് പ്രാര്‍ത്ഥിക്കാം, പ്രാര്‍ത്ഥിച്ചു കൊണ്ടേയിരിക്കാം..ജീവിതം തന്നെ പ്രാര്‍ത്ഥനയായി മാറട്ടെ…

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!