Thursday, June 12, 2025
spot_img
More

    സുവിശേഷവല്ക്കരണം ആത്മാര്‍ത്ഥമായി നടത്താന്‍ ഇതാ ചില മാര്‍ഗ്ഗങ്ങള്‍

    നിങ്ങള്‍ലോകമെങ്ങും പോയി സുവിശേഷം പ്രഘോഷിക്കുവിന്‍. യേശുക്രിസ്തു നമുക്ക് നല്കിയിരിക്കുന്ന നിര്‍്‌ദ്ദേശങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇത്. എന്നാല്‍ സുവിശേഷപ്രഘോഷണത്തിന്റെ കാര്യത്തില്‍ നമ്മില്‍ പലരും വേണ്ടത്ര ഗൗരവം കാണിക്കാറില്ല. സുവിശേഷപ്രഘോഷണത്തെ ഗൗരവത്തോടെ കാണാന്‍ നമുക്ക് കഴിയാതെ പോകുന്നതിന് പിന്നില്‍ ചില കാരണങ്ങളുണ്ട്. ഈ കാരണങ്ങളെ പരിഹരിച്ചാല്‍ മാത്രമേ സുവിശേഷപ്രഘോഷണത്തെ ധീരതയോടെ ഏറ്റെടുക്കാനും അതിന് വേണ്ടി ജീവിക്കാനും നമുക്ക് കഴിയൂ. ഏതൊക്കെയാണ് ഈ തടസ്സങ്ങള്‍ എന്ന് നോക്കാം.

    ദൈവത്തെക്കുറിച്ച് പറയാനുള്ള മടി

    ദൈവത്തെക്കുറിച്ച് സത്യദൈവമായ ഈശോയെക്കുറിച്ച് പരസ്യമായി പ്രഘോഷിക്കാന്‍ പലര്‍ക്കും മടിയാണ്. പ്രത്യേകിച്ച് മറ്റു സമൂഹങ്ങള്‍ക്കിടയില്‍. അകത്തോലിക്കരായ ചില സുവിശേഷപ്രഘോഷകരെ കണ്ടിട്ടില്ലേ തെരുവീഥികളില്‍ നിന്ന് അവര്‍ ഉറക്കെ വചനം പ്രഘോഷിക്കുന്നു. ഒരാള്‍ പോലും ശ്രദ്ധിച്ചില്ലെങ്കിലും അവര്‍ വചനം പ്രഘോഷിക്കുന്നു. എന്തൊരു ധൈര്യവും സന്നദ്ധതയുമാണ് അത്. പക്ഷേ നമ്മുക്ക് പലര്‍ക്കും അതില്ല.

    വിശ്വാസത്തെക്കാള്‍ വലുതായ സംശയങ്ങള്‍

    ഞാന്‍ വചനം പറഞ്ഞാല്‍ ആര്‍ക്കെങ്കിലും മാറ്റമുണ്ടാകുമോ ആരെങ്കിലും കേള്‍ക്കുമോ വിശ്വസിക്കുമോ ഇതൊക്കെ ശരിയായിരിക്കുമോ ഇങ്ങനെ പലപല സംശയങ്ങളും നമുക്കുണ്ട്. ഇത്തരം സംശയങ്ങള്‍ വച്ചുപുലര്‍ത്തുന്നവര്‍ക്കൊരിക്കലും സുവിശേഷപ്രഘോഷണം ഫലദായകമായി നിറവേറ്റാനാവില്ല.

    ക്രിസ്തുവില്‍ കേന്ദ്രീകരിക്കാത്ത അവസ്ഥ

    നമ്മുടെ നോട്ടം പലപ്പോഴും ക്രിസ്തുവിലല്ല. മറ്റെന്തൊക്കെയോ കാര്യങ്ങളിലാണ് നമ്മുടെ ശ്രദ്ധ. അത്തരക്കാര്‍ക്ക് സുവിശേഷപ്രഘോഷണം സാധ്യമല്ല.

    വളരെ പ്രധാനപ്പെട്ട ചില തടസ്സങ്ങളെക്കുറിച്ചാണ് ഇവിടെ വിശദീകരിച്ചത്. ഈ തടസ്സങ്ങള്‍ സാധ്യമാകും വിധത്തില്‍ എടുത്തുനീക്കിയാല്‍മ ാത്രമേ നമുക്ക് സുവിശേഷപ്രഘോഷണം ഫലദായകമായി നിറവേറ്റാനാവൂ. അതിനുള്ള ശ്രമം നമുക്ക് ഇപ്പോള്‍ മുതല്‍ ആരംഭിക്കാം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!